ശുഭഫലപ്രദനായ വ്യാഴത്തിന്റെ ദശയില്‍ മന്ത്രിത്വം അഥവാ രാജകൃത്യം, നീതിമാര്‍ഗ്ഗം ഇവയില്‍നിന്ന് ധനം ലഭിക്കുക; അഭിമാനം, വിദ്യാശൌര്യാദിഗുണം, പ്രതാപശക്തി, ബന്ധുവര്‍ദ്ധന, ഭാര്യാഗുണം, ആഭരണലാഭം, സന്താനലാഭം, വാഹനാദിസൗഭാഗ്യം, മംഗളപുഷ്ടികരങ്ങളായ കാര്യലാഭം, ശത്രുക്ഷയം, സര്‍വ്വകാര്യസിദ്ധി, രാജപ്രഭുജനപ്രീതി, ജനസമൂഹം, വ്യാപാരികള്‍, ഗുരുജനങ്ങള്‍ ഇവരില്‍നിന്നും ധനലാഭം, രാജോചിതമായ ജീവിതവും ടെവബ്രഹ്മന പൂജയും ഫലം.
അനിഷ്ടഫലകര്‍ത്താവായ വ്യാഴത്തിന്റെ, ദശയില്‍ ശരീരത്തില്‍ നീര്, അമിതമായ ദുഃഖം, മുടന്ത്, ഗുന്മരോഗം, കര്‍ണ്ണരോഗം, പൌരുഷം, മേദസ്സ്, ക്ഷയം, രാജഭയവും, ധര്‍മ്മവിഹീനരായി വിരോധവും ബുദ്ധിക്ഷയവും ബുദ്ധിഭ്രമവും, മോഹാലസ്യവും ഗുരുപിതൃജനവിയോഗവും ഫലമാകുന്നു.