ശുഭഫലദാതാവായ ശുക്രദശയില്‍ ഭൂമി, ഗൃഹം, വിലാസം, ശയനോപകരണങ്ങള്‍, ഭാര്യാഗുണം, യശസ്സ്, സന്തോഷം, ധനലാഭം, ഗീതവാദ്യനൃത്താദിവിനോദങ്ങള്, ഉത്തമസ്ത്രീസംഗമം, രാജാവില്‍നിന്നും കൃഷിയില്‍നിന്നും ധനലാഭം, വാഹനലാഭം, ജ്ഞാനം, ഇഷ്ടസാധ്യം, സുഖം, ബന്ധു സംഗമം, വിനോദം ഇവ ഫലം.
അനിഷ്ടഫലദനായ ശുക്രന്റെ ദശയില്‍ കുലവൃദ്ധന്മാരോടും ഗുണവൃദ്ധന്മാരോടും വെറുപ്പും വിദ്വേഷവും വാഹനം, ആസനം ഇവ നിമിത്തം ദുരിതങ്ങളും രാജപ്രഭുജനങ്ങള്, സ്ത്രീകള്‍ ഇവരില്‍നിന്ന് അനിഷ്ടപ്രാപ്തിയും രാജദ്രോഹികളോട് പ്രീതിയും ഫലം.