ഗ്രഹങ്ങളുടെ ദിക്കുകള്‍
സൂര്യന്‍ - കിഴക്ക്
ശുക്രന്‍ - തെക്കുകിഴക്ക് (അഗ്നികോണ്‍)
കുജന്‍ (ചൊവ്വ) - തെക്ക്
രാഹു - തെക്കുപടിഞ്ഞാറ് (നിര്യതികോണ്‍)
ശനി - പടിഞ്ഞാറ്
ചന്ദ്രന്‍ - വടക്കുപടിഞ്ഞാറ് (വായുകോണ്‍)
ബുധന്‍ - വടക്ക്
വ്യാഴം - വടക്കുകിഴക്ക് (ഈശകോണ്‍ )
കേതുവിന് ദിക്ക് നിര്‍ദ്ദേശിക്കപ്പെട്ടിട്ടില്ല.
ശുഭഗ്രഹങ്ങള്‍, പാപഗ്രഹങ്ങള്‍
ഗ്രഹങ്ങളെ ശുഭഗ്രഹങ്ങള്‍, പാപഗ്രഹങ്ങള്‍ എന്നിങ്ങനെ രണ്ടായി തരംതിരിച്ചിരിക്കുന്നു.
വ്യാഴം, ശുക്രന്‍, ചന്ദ്രന്‍, ബുധന്‍ എന്നിവ ശുഭഗ്രഹങ്ങള്‍
സൂര്യന്‍, ശനി, ചൊവ്വ, രാഹു, കേതു എന്നിവ പാപഗ്രഹങ്ങള്‍.പാപഗ്രഹബന്ധമുള്ള ബുധനും കൃഷ്ണപക്ഷത്തിലെ അഷ്ടമിക്കുശേഷമുള്ള ചന്ദ്രനും പാപഗ്രഹങ്ങളാണ്.
ഗ്രഹങ്ങളുടെ സ്ത്രീ - പുരുഷഭേദങ്ങള്‍
പുരുഷഗ്രഹങ്ങള്‍ - കുജന്‍ (ചൊവ്വ), വ്യാഴം, രവി
സ്ത്രീഗ്രഹങ്ങള്‍ - ശുക്രന്‍, ചന്ദ്രന്‍, രാഹു
നപുംസകഗ്രഹങ്ങള്‍ - ബുധന്‍, ശനി, കേതു
ശനി - (പുരുഷ നപുംസകം)
ബുധന്‍ - (സ്ത്രീനപുംസകം)
രാശികള്‍
12 രാശികള്‍ മേടം മുതല്‍ തുടങ്ങുന്നു
അതായത് , മേടം, ഇടവം, മിഥുനം, കര്‍ക്കടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം എന്നിവയാണവ.
ജ്യോതിഷത്തില്‍ വര്‍ഷം / മാസം ആരംഭിക്കുന്നത് മേടമാസം മുതലാണ്.
ഓരോ രാശിയുടേയും അധിപന്മാര്‍
മേടം, വൃശ്ചികം - കുജന്‍ (ചൊവ്വ)
ഇടവം, തുലാം - ശുക്രന്‍
മിഥുനം, കന്നി - ബുധന്‍
കര്‍ക്കടകം - ചന്ദ്രന്‍
ചിങ്ങം - സൂര്യന്‍
ധനു - മീനം - വ്യാഴം
മകരം - കുംഭം - ശനി
രാശിസ്വരൂപങ്ങള്‍
മേടം - ആട്
ഇടവം - കാള
മിഥുനം - സ്ത്രീയും പുരുഷനും
കര്‍ക്കടകം - ഞണ്ട്
ചിങ്ങം - സിംഹം
കന്നി - കന്യക
തുലാം - ത്രാസ്
വൃശ്ചികം - തേള്‍
ധനു - മനുഷ്യന്റേയും കുതിരയുടേയും രൂപം
മകരം - മാന്‍ മുഖമുള്ള മുതല
കുംഭം - കുടം തോളില്‍ വച്ച പുരുഷന്‍
മീനം - രണ്ടു മത്സ്യങ്ങള്‍
നവഗ്രഹങ്ങള്‍ക്കുള്ള പുഷ്പങ്ങള്‍
സൂര്യന്‍ - കൂവളഇല
ചന്ദ്രന്‍ - വെള്ളതാമര
കുജന്‍ - ചുവന്ന പൂക്കള്‍
ബുധന്‍ - തുളസിമാല
വ്യാഴം - ചെമ്പകം
ശുക്രന്‍ - മുല്ല
ശനി - കരിങ്കുവളം