തച്ചുശാപം എന്നാലെന്താണ്?

   ഒരു ഗൃഹത്തിന്റെ നിര്‍മ്മാണത്തെകുറിച്ച് ആലോചിക്കുമ്പോള്‍ ആദ്യം ചിന്തിക്കേണ്ടത് പണിക്കാരനായ മേസ്തിരിയെകുറിച്ചാണ്. മേസ്തിരി നമുക്ക് സുപരിചിതനാണോ, നല്ലവനാണോ, പണി നന്നായി അറിയുന്നവനാണോ, കൃത്യനിഷ്ഠയുള്ളവനാണോ, സത്യസന്ധനാണോ എന്നെല്ലാം അന്വേഷിച്ചു മനസിലാക്കി നല്ലൊരു വ്യക്തിയെ വേണം പണി ഏല്‍പ്പിക്കാന്‍.

      ഇങ്ങനെ പണി ഏറ്റെടുക്കുന്ന പ്രധാനപണിക്കാരനെ 'സ്ഥപതി' എന്നാണ് വിളിക്കുക.

   മേല്‍പ്പഞ്ഞതുപോലെയല്ലാതെ, അപരിചിതനായ, പണി നന്നായി അറിയാത്ത ഒരാളെ പണിയേല്‍പ്പിച്ചതിനുശേഷം, പിന്നീട് നമുക്ക് ഇഷ്ടക്കേടുണ്ടാകുമ്പോള്‍ ഏതെങ്കിലും കാരണവശാല്‍ അയാളെ പണിയില്‍ നിന്നും ഒഴിവാക്കേണ്ടിവരുക. അപ്പോള്‍ അയാള്‍ക്കുണ്ടാകുന്ന മനസ്താപം (മനസ്സിനുണ്ടാകുന്ന വിഷമം) അതാണ്‌ തച്ചുശാപം.

    പണസംബന്ധമായ കാര്യങ്ങളില്‍ തര്‍ക്കമോ, വഴക്കോ ഉണ്ടാകുക. അതും തച്ചുശാപത്തിനു കാരണമായിതീരാം. പണിക്കാരനെ പ്രഹരിക്കുക, അവരെ മറ്റേതെങ്കിലും വിധത്തില്‍ ഉപദ്രവിക്കുക. ഇതും തച്ചുശാപത്തെ വിളിച്ചുവരുത്തുന്നതാണ്.

    ഐശ്വര്യക്ഷയം, നാശം, കലഹം, രോഗം, സന്താനദുരിതം, ശാന്തിക്ഷയം, പുത്രദുഃഖം മുതലായവയായിരിക്കും തച്ചുശാപത്തിന്റെ ഫലങ്ങള്‍.

      എല്ലാവിധത്തിലും പണിക്കാരന് സന്തോഷവും നിറഞ്ഞ മനസ്സും, അതാണ്‌ ഗൃഹത്തിന്റെ ഉടമ നല്‍ക്കേണ്ടത്. തച്ചുശാപമേല്‍ക്കാതിരിക്കാനുള്ള ഏകമാര്‍ഗ്ഗം അത് മാത്രമാണ്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.