മഹാവിഷ്ണു :- നാഗശയ്യയില്‍ ശയിക്കുന്നു.
പരമശിവന്‍ :- സര്‍പ്പത്തെ കണ്ഠാഭാരണമായി അണിയുന്നു.
ഗണപതി :- സര്‍പ്പത്തെ യജ്ഞോപവീതമായി - പൂണൂല്‍ ആയി ധരിക്കുന്നു.
ദുര്‍ഗ്ഗാദേവി :- നാഗത്തെ ഒരായുധമായും കയറായും ധരിക്കുന്നു
കാളി :- സര്‍പ്പത്തെ വളയായി അണിഞ്ഞിരിക്കുന്നു.
സൂര്യഭഗവാന്‍ :- സര്‍പ്പങ്ങളാകുന്ന കയറുകൊണ്ട് ഏഴ് കുതിരകളെ പൂട്ടിയ രഥത്തില്‍ ഇരിക്കുന്നു.
ദക്ഷിണാമൂര്‍ത്തി :- ഉത്തരീയമായും തോള്‍വളകളായും ധരിച്ചിരിക്കുന്നു.
ത്വരിതാദേവി :- സര്‍പ്പങ്ങളെ കുണ്ഡലമായി ധരിച്ചിരിക്കുന്നു.
നീലസ്വരസ്വതി :- സര്‍പ്പത്തെ മാലകളായി അണിഞ്ഞിരിക്കുന്നു.
ശ്രീകൃഷ്ണന്‍ :- കാളിയസര്‍പ്പത്തിന്റെ ഫണാഗ്രത്തില്‍ നൃത്തം ചെയ്യുന്നു.
ഗരുഡന്‍ :- സര്‍പ്പങ്ങളെ കൊണ്ട് അലങ്കരിക്കപ്പെട്ടിരിക്കുന്നു.
സപ്തമാതൃക്കളില്‍ മഹേശ്വരി :- വന്‍ പാമ്പുകളാകുന്ന വളകളും കുണ്ഡലങ്ങളും ധരിച്ചിരിക്കുന്നു.
ശ്രീപാര്‍വ്വതി :- കിരാതരൂപം പൂണ്ടപ്പോള്‍ ശിരസ്സിനലങ്കാരം സര്‍പ്പമായിരുന്നു.
വരുണഭഗവാന്‍ :- കുടയായി ഉപയോഗിക്കുന്നത് പാമ്പിന്‍ പത്തിയാണ്.