ഉച്ചക്ഷേത്രം, മൂലക്ഷേത്രം, നീചക്ഷേത്രം മുതലായവ

ഉച്ചക്ഷേത്രം, മൂലക്ഷേത്രം, നീചക്ഷേത്രം മുതലായവ 
ചിങ്ങം ആദിത്യക്ഷേത്രം :- ആദിത്യന്‍ ചിങ്ങത്തില്‍ പകര്‍ന്ന സമയം മുതല്‍ 20 ദിവസം ആദിത്യന് മൂലത്രികോണബലവും (മൂലക്ഷേത്രബലവും) അതിനുശേഷം സ്വര്‍ക്ഷേത്രബലവുമാണ്. മേടത്തില്‍ ആദ്യ 10 ദിവസം അത്യുച്ചവും ശേഷം 20 ദിവസം ഉച്ചസ്ഥിതിയുമാണ്‌ ആദിത്യന്. 

കര്‍ക്കിടകം ചന്ദ്രക്ഷേത്രം :- കര്‍ക്കിടകത്തില്‍ മുഴുവന്‍ തിയ്യതിയും സ്വര്‍ക്ഷേത്രബലമാണ് ചന്ദ്രന്. ഇടവത്തിലുച്ചത്തിലെത്തിയാല്‍ ആദ്യം 3 തിയ്യതി ഉച്ചസ്ഥനും പിന്നെ 27 തിയ്യതി മൂലത്രികോണബലമാണ്‌.
മേടം, വൃശ്ചികം ചോവ്വക്ഷേത്രം :-  മേടത്തില്‍ ആദ്യം 12 തിയ്യതി മൂലത്രികോണബലവാനും ശേഷം 18 തിയ്യതി സ്വര്‍ക്ഷേത്രബലവാനുമാണ്. വൃശ്ചികത്തില്‍ സ്വര്‍ക്ഷേത്രബലം മാത്രമേയുള്ളൂ. മകരത്തില്‍ 28 തിയ്യതി അത്യുച്ചബലവും ശേഷം 2 തിയ്യതി ഉച്ചബലവുമാണ് ചൊവ്വയ്ക്ക്‌.

മിഥുനം, കന്നി ബുധക്ഷേത്രം :- മിഥുനത്തില്‍ മുഴുവന്‍ തിയ്യതിയും സ്വര്‍ക്ഷേത്രബലവാനാണ് ബുധന്‍. കന്നിയില്‍ 15 തിയ്യതി ഉച്ചബലവും പിന്നെ 5 തിയ്യതി മൂലക്ഷേത്രബലവും, അവശിഷ്ടം 10 തിയ്യതി സ്വര്‍ക്ഷേത്രബലവുമാണ് ബുധന്.

ധനു, മീനം വ്യാഴക്ഷേത്രം :- മീനത്തില്‍ മുഴുവന്‍ തിയ്യതിയും സ്വര്‍ക്ഷേത്രബലവും ധനുവില്‍ ആദ്യം 10 തിയ്യതി മൂലക്ഷേത്രബലവും ശേഷം 20 തിയ്യതി സ്വര്‍ക്ഷേത്രബലവുമാണ് വ്യാഴത്തിന്. കര്‍ക്കിടകത്തില്‍ ആദ്യത്തെ 5 തിയ്യതി അത്യുച്ചവും ശേഷം 20 തിയ്യതി ഉച്ചവുമാണ് വ്യാഴത്തിന്.

ഇടവം, തുലാം ശുക്രക്ഷേത്രം :- ഇടവത്തില്‍ മുഴുവന്‍ സ്വര്‍ക്ഷേത്രബലവും, തുലാത്തില്‍ 15 തിയ്യതി മൂലക്ഷേത്രബലവും ശേഷം 15 തിയ്യതി സ്വര്‍ക്ഷേത്രബലവും മീനത്തില്‍ 20 തിയ്യതി അത്യുച്ചവും ശേഷം 3 തിയ്യതി ഉച്ചബലവുമാണ് ശുക്രന്.

മകരം, കുംഭം ശനിക്ഷേത്രം :- മകരത്തില്‍ മുഴുവന്‍ തിയ്യതിയും സ്വര്‍ക്ഷേത്രബലവും, കുംഭത്തില്‍ 20 തിയ്യതി മൂലക്ഷേത്രബലവും, ശേഷം 10 തിയ്യതി സ്വര്‍ക്ഷേത്രബലവും, തുലാത്തില്‍ 20 തിയ്യതി അത്യുച്ചവും, ശേഷം 3 തിയ്യതി ഉച്ചബലവുമാണ് ശനിക്ക്‌.
  മേല്‍പറയപ്പെട്ട ഗ്രഹങ്ങളുടെ ഉച്ചരാശികളുടെ ഏഴാം രാശികള്‍ അവരുടെ നീചരാശികളും ആകുന്നു.
   (ആദിത്യന്റെ ഉച്ചരാശിയായ മേടത്തിന്റെ എഴാംരാശിയായ തുലാംരാശി ആദിത്യന് നീചരാശിയും മേടത്തില്‍ ആദ്യ 10 ദിവസം ആദിത്യന് അത്യുച്ചം എന്ന് പറയുന്നതുപോലെ തന്നെയാണ്  തുലാത്തില്‍ ആദിത്യന് ആദ്യ 10 ദിവസം അതിനീചവുമാകുന്നു. ആകുന്നു. ഇപ്രകാരം ചന്ദ്രാദിഗ്രഹങ്ങള്‍ക്കും കണ്ടുകൊള്ളണം.)

  എല്ലാ ഗ്രഹങ്ങള്‍ക്കും സ്വര്‍ക്ഷേത്രത്തില്‍ 30 ബലവും, മൂലക്ഷേത്രത്തില്‍ 45 ബലവും, ഉച്ചത്തില്‍ 60 ബലവും ആകുന്നു. ഇപ്പറഞ്ഞ സ്വര്‍ക്ഷേത്രം, മൂലക്ഷേത്ര ഉച്ചബലങ്ങള്‍ ഒരു ക്ഷേത്രത്തില്‍ കേന്ദ്രീകരിച്ചു നില്‍ക്കുന്ന ഗ്രഹം ബുധന്‍ മാത്രമാണ്. അതിനാല്‍ ബുധന് കന്നിരാശിയില്‍ 135 ബലം വരുന്നുണ്ട്. ഇതു മറ്റു ഗ്രഹങ്ങള്‍ക്ക്‌ ഇല്ലാത്ത ഒരു പ്രബലതയാണ്. ഈ പ്രബലശക്തി ഉണ്ടെന്നിരുന്നാലും ആദിത്യനോടുള്ള വിധേയത്വം മറ്റൊരു സവിശേഷതയുള്‍ക്കൊണ്ടതാണ്. ആ സവിശേഷമായ വിധേയതകൊണ്ടാണ് ആദിത്യന്‍ രാജഗ്രഹവും, ബുധന്‍ സചിവഗ്രഹവുമായി ശാസ്ത്രം അംഗീകരിച്ചിരിക്കുന്നത്. രാജാവിന്റെ ശ്രേഷ്ഠത, വിജയം, ഭരണനൈപുണ്യം സചിവന് ആശ്രയിച്ചു നിലകൊള്ളുന്നു. ഈ ഉള്‍പ്പൊരുള്‍ വ്യക്തമാക്കുകയാണ് സ്ഥാനബലം, വിദ്യാകാരകത്വം മുതലായവ ബുധന് നല്കിയിരിക്കുന്നതിലൂടെ. ഇതല്ലാതെ മറ്റൊന്നും അല്ലെന്ന് പറയേണ്ടിയിരിക്കുന്നു.

(ഗ്രഹങ്ങളുടെ സ്ഫ്ടും നോക്കിയാണ് മേല്‍പ്പറഞ്ഞ ഉച്ചക്ഷേത്രം, മൂലക്ഷേത്രം, നീചക്ഷേത്രം എന്നിവ മനസ്സിലാക്കാന്‍ സാദ്ധിക്കുക. ഗ്രഹങ്ങളുടെ സ്ഫുടം കണക്കാക്കുന്ന രീതി പിന്നെ പറയുന്നതായിരിക്കും).

ഗ്രഹങ്ങളുടെ ശത്രുമിത്രസമാവസ്ഥ / ഗ്രഹങ്ങളുടെ ബലങ്ങള്‍ എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.