ഒരു നാഴിക - 24 മിനിട്ട്
ഒരു വിനാഴിക - 24 സെക്കന്റ്
60 വിനാഴിക - 1 നാഴിക
2 1/2 (രണ്ടര) നാഴിക - 1 മണിക്കൂര്‍
2 1/2 (രണ്ടര) വിനാഴിക - 1 മിനിട്ട്
2 നാഴിക - 1 മുഹൂര്‍ത്തം
7 1/2 (ഏഴര) നാഴിക - 1 യാമം
60 നാഴിക - 1 ദിവസം (24 മണിക്കൂര്‍)
കാലനിര്‍ണ്ണയം
കാലനിര്‍ണ്ണയത്തെപറ്റി ശ്രീമദ് ഭാഗവതത്തില്‍ പ്രതിപാദിക്കുന്നത് ഇങ്ങനെയാണ്.
2 പരമാണുകാലം = 1 അണു
3 അണു = 1 ത്രസരേണു
3 ത്രസരേണു =1 ത്രുടി
100 ത്രുടി =1 വേധം
3 വേധം =1 ലവം
3 ലവം =1 നിമിഷം
3 നിമിഷം =1 ക്ഷണം
5 ക്ഷണം =1 കാഷ്ഠ
15 കാഷ്ഠ = 1 ലഘുത
15 ലഘുത =1 നാഴിക
2 നാഴിക =1 മുഹൂര്‍ത്തം
7 1/2 (ഏഴര) നാഴിക = 1 യാമം
4 യാമങ്ങള്‍ = പകലും രാത്രിയും
1 പകലും 1 രാത്രിയും =1 ദിവസം
15 ദിവസം = 1 പക്ഷം
2 പക്ഷം = 1 മാസം
6 മാസം = 1 അയനം
2 അയനം = 1 വര്‍ഷം
4800 സംവത്സരം = കൃതയുഗം
3600 സംവത്സരം = ത്രേതായുഗം
2400 സംവത്സരം = ദ്വാപരയുഗം
1200 സംവത്സരം = കലിയുഗം
മേല്‍ പറഞ്ഞ നാല് യുഗങ്ങളെ ചതുര്‍യുഗം എന്നുപറയുന്നു.
12000 സംവത്സരം = ഒരു ചതുര്‍യുഗം
1000 ചതുര്‍യുഗം = ബ്രഹ്മാവിന്റെ ഒരു പകല്‍
1000 ചതുര്‍യുഗം = ബ്രഹ്മാവിന്റെ ഒരു രാത്രി
2000 ചതുര്‍യുഗം = ബ്രഹ്മാവിന്റെ ഒരു ദിവസം
ബ്രഹ്മാവിന്റെ 100 ദിവസം = ബ്രഹ്മാവിന്റെ ആയുസ്സ്. ശേഷം പ്രപഞ്ചം ബ്രഹ്മത്തില്‍ ലയിക്കുകയും ചെയ്യുന്നു. അതിനുശേഷം വീണ്ടും പുനരവതരിക്കും.