ഇഷ്ടസ്ഥാനത്ത് പതിനൊന്നില്‍ നില്ക്കുന്ന കേതുവിന്റെ ദാശാകാലത്ത് സര്വ്വാഭീഷ്ടസാധ്യം, ഭൂമിലാഭം, വിദ്യാവിഹാരം, സഹോദരാദിഗുണം, രാജപ്രാപ്തി, സുഹൃജ്ജനസഹായം, ബുദ്ധിഗുണം, കുടുംബസുഖം, കര്‍മ്മവിജയം, സജ്ജനഗുണം, മനപ്രസാദം എന്നിവ ഫലം.
അനിഷ്ടസ്ഥനായ കേതുവിന്റെ ദശയില്‍ രാജപ്രഭുക്കന്മാര്, ഭരണാധികാരികള്‍, കള്ളന്മാര് ഇവരില്‍നിന്നു ഭയം, ആയുധംകൊണ്ടുള്ള മുറിവ്, ഉഷ്ണരോഗങ്ങള്‍, അപവാദം, കുലദൂഷ്യം, അഗ്നിഭയം, വിദേശഗമനം ഇവ ഫലം.