അടച്ചുകെട്ടിയ മതില്‍ക്കെട്ടിനുള്ളിലേക്ക് കടക്കാനായി ഒരു പ്രവേശനദ്വാരം അഥവാ ഗേറ്റ്. ആ ഗേറ്റിനു മുകളിലായി ഒരു ചെറിയ മേല്‍ക്കുര. അതത്രെ പടിപ്പുര. പ്രവേശനകവാടത്തെ മഴ, വെയില്‍, ഇവയില്‍ നിന്നും സംരക്ഷിക്കുകയെന്നതാണ് പടിപ്പുരയുടെ ധര്‍മം. കൂടാതെ മഴ വരുമ്പോള്‍ വഴിയാത്രക്കാര്‍ക്ക് കയറി നില്‍ക്കാനും പടിപ്പുര ഉതകുന്നതാണ്. പണ്ട് പടിപ്പുരയ്ക്ക് പലകവാതിലുകളായിരുന്നു ഉപയോഗിച്ചിരുന്നത്.
ഗൃഹത്തിന്റെ സ്ഥാനത്തിനും ദര്‍ശനത്തിനും അനുസൃതമായി ശാസ്ത്രീയരീതിയില്‍ പടിപ്പുര നിര്‍മ്മിക്കുന്നതിന് പ്രത്യേക സ്ഥാനങ്ങളും അളവുകളുമുണ്ട്.
കിഴക്കോട്ട് ദര്‍ശനമായ വീടിന്, കിഴക്കേപറമ്പിന്റെ കിഴക്കേ അതിരിനെ ഒന്‍പതു തുല്യഭാഗങ്ങളാക്കുക. വടക്കേയറ്റത്തുള്ള ഒരു ഭാഗം നീക്കിയശേഷം പിന്നീടുള്ള രണ്ട്, മൂന്ന്, നാല് എന്നീ മൂന്ന് ഭാഗങ്ങളിലായി പടിപ്പുര പണിയുന്നത് ഉത്തമമായിരിക്കും.
തെക്കോട്ട് ദര്‍ശനമായ വീടിന്, തെക്കേ പറമ്പിന്റെ തെക്കേ അതിരിനെ ഒന്‍പതു തുല്യഭാഗങ്ങളാക്കിയശേഷം കിഴക്കേ മൂലയില്‍ നിന്നും ഒന്ന്, രണ്ട്, മൂന്ന്, എന്നീ ഭാഗങ്ങള്‍ നീക്കി നാല്, അഞ്ച്, ആറ് എന്നീ മുന്നു ഭാഗങ്ങളിലായി പടിപ്പുര പണിയാവുന്നതാണ്. ബാക്കിയുള്ള ഏത് ഭാഗങ്ങളിലും ശുഭകരമായിരിക്കുകയില്ല.
പടിഞ്ഞാട്ട് ദര്‍ശനമായിട്ടുള്ള വീടിന്, പടിഞ്ഞാറേ പറമ്പിന്റെ പടിഞ്ഞാറേ അതിരിനെ ഒന്‍പത് തുല്യഭാഗങ്ങളാക്കി മാറ്റിയശേഷം തെക്കേ മൂലയ്ക്കുനിന്നും രണ്ടു ഭാഗം തള്ളി പിന്നീട് വരുന്ന രണ്ട് ഭാഗങ്ങളായ മൂന്നും നാലും ഭാഗങ്ങളിലായി പടിപ്പുര പണിയാന്‍ ഉത്തമമായിരിക്കും.
വടക്കോട്ട് ദര്‍ശനമായ വീടിന്, തെക്കേ പറമ്പിന്റെ വടക്കേ അതിരിനെ ഒന്‍പത് തുല്യഭാഗങ്ങളാക്കി, പടിഞ്ഞാറേ മൂലയില്‍ നിന്നും രണ്ട് ഭാഗങ്ങള്‍ നീക്കി പിന്നത്തെ മൂന്ന്, നാല്, അഞ്ച് എന്നീ മൂന്ന് ഭാഗങ്ങളില്‍ പടിപ്പുര പണിയുന്നത് ശുഭകരമായിരിക്കും.
ചുറ്റുമതില്‍ പ്രധാന കെട്ടിടത്തെ സ്പര്‍ശിച്ചാല്‍
ചുറ്റുമതില്‍ പ്രധാന കെട്ടിടത്തെ സ്പര്‍ശിച്ചാല്‍
വീട് നില്‍ക്കുന്ന പറമ്പിനു ചുറ്റുമുള്ള മതില്‍ അഥവാ പുറം ഭിത്തി വീടിനെ സ്പര്‍ശിക്കുന്നത് ശുഭകരമല്ല. ഏത് ദിക്കിലാണോ വീട് ചുറ്റുമതിലിനെ സ്പര്‍ശിക്കുന്നത് ആ ദിക്കില്‍ പാര്‍ക്കുന്ന അയല്‍ക്കാരുമായി വീട്ടുകാര്‍ ശത്രുതയിലായിത്തീരുമത്രെ. കൂടാതെ പ്രസ്തുത ഗൃഹത്തിലെ സ്ത്രീകള്‍ക്ക് നടപടിദോഷം, അധാര്‍മ്മിക ബന്ധം മുതലായവ സംഭവിക്കുന്നതാണ്. മതിലിന്റെ ഉള്‍ഭിത്തിക്ക് കൃത്യമായ ഒരു ചുറ്റളവ് കണക്ക് ഉണ്ടാകുന്നത് നന്നായിരിക്കും.
മതില്‍ക്കെട്ടിനുള്ളില്‍ വീഴുന്ന വെള്ളം എങ്ങോട്ട് ഒഴുകണം.
ഒരു വീടിന്റെ മതില്‍കെട്ടിനുള്ളില്‍ വീഴുന്ന വെള്ളം ആ പറമ്പിന്റെ വടക്കുകിഴക്ക് ദിക്കിലെക്കോ, വടക്കോട്ടോ കിഴക്കോട്ടോ ഒഴുക്കി വിടുന്നത് ശുഭകരമായിരിക്കും. മറ്റേതു ഭാഗത്തേക്കും ശുഭമായിരിക്കില്ല.
വീടിന്റെ ഗേറ്റിനു മുമ്പില്‍ നിന്നും തുടങ്ങുന്ന വഴി വളയാതെ നേരേ പോയാല്‍
ഗേറ്റില്‍ നിന്നും തുടങ്ങുന്ന വഴി ദീര്‍ഘദൂരം വളയാതെ നേരേ പോകുന്നത് വേധദോഷത്തെ സൂചിപ്പിക്കുന്നു. വിഘ്നങ്ങളും, കാര്യ സാധ്യതയില്ലായ്മയുമാണ് ഈ വഴി സ്ഥിരമായി ഉപയോഗിച്ചാലുള്ള ഫലങ്ങള്‍. ഒരേയൊരു പരിഹാരമാര്‍ഗ്ഗം വഴി തിരിച്ചുവിടുക മാത്രമാണ്.
ഗൃഹത്തിന് സമീപത്തു കൂടിയുള്ള വഴികളും അവയുടെ ഫലങ്ങളും.
ഒരു വീടിന്റെ സമീപത്ത് നാലു ദിക്കുകളിലൂടെയും വഴികള്‍ ഉണ്ടായാല്‍, ആ വീട്ടില്‍ സ്വസ്ഥതയില്ലായ്മ, സമാധാനകുറവു ഇവ തുടര്‍ച്ചയായി അനുഭവപ്പെടുന്നതാണ്. അത്തരം പറമ്പുകള്‍ ഗൃഹ നിര്‍മ്മാണത്തിനായി തെരഞ്ഞെടുക്കാറില്ല. വീടിനു തെക്കോട്ട് ദര്‍ശനമാക്കുക. അതിനു മുമ്പിലൂടെ ഒരു വഴിയുണ്ടാകുക. അതും അതയ്ക്ക് ഗുണകരമല്ല. ആ വീടിരിക്കുന്ന പറമ്പിന് തെക്കോട്ട് ചരിവ് കൂടിയുണ്ടെങ്കില്‍ അത് കൂടുതല്‍ ദോഷത്തെ വരുത്തുന്നതാണ്