പാത്രാസാദനം എന്നാൽ എന്ത്?

വസ്തു (മദ്യം വിശേഷാർഘ്യം) നിറയ്ക്കുവാൻ എത്ര പാത്രങ്ങൾ സ്ഥാപിക്കപ്പെടണമെന്നതാണ് ഇവിടുത്തെ പ്രമേയം. ഏകപാത്രവിധിയാണ് ശ്രീപരശുരാമകല്പസൂത്രത്തിൽ പറയപ്പെട്ടതെങ്കിൽ തന്ത്രാന്തരങ്ങളിൽ ബഹുത്വേന പ്രസ്താവിച്ചിരിക്കുന്നു. കേരളാചാരപ്രകാരമുള്ള പൂജയിൽ എല്ലാ കലകളെയും ന്യസിക്കുവാൻ ഒരു ഹേതുപാത്രവും അതിനരികിൽ ശുദ്ധിപാത്രവും വേണം. പിന്നീട് ആത്മപാത്രം, ഭോഗപാത്രം, ശക്തിപാത്രം, ശ്രീപാത്രം, ഗുരുപാത്രം എന്നിങ്ങനെ  അഞ്ച് പാത്രങ്ങൾ സ്ഥാപിക്കുന്നു. ഇവ കൂടാതെ ഭൈരവാദികൾക്ക് ബലിപാത്രവും വേണം. വസ്തുവിലെ മലിനാംശത്തെത്ത ബലിപാത്രത്തിലും അമൃതാംശത്തെ മുൻപ് സൂചിപ്പിച്ച അഞ്ച് പാത്രങ്ങളിലും നിറയ്ക്കുന്നുവെന്നാണ് സങ്കല്പം. ഈ അഞ്ച് പാത്രങ്ങൾ ജാഗ്രത്, സ്വപ്നം, സുഷുപ്തി, തുരീയം, തുരീയാതീതം എന്നീ അവസ്ഥകളെ പ്രതിനിധാനം ചെയ്യുന്നതാകുന്നു. അതായത് ഈ അഞ്ച് അവസ്ഥകളിലും വിളങ്ങുന്ന പരാസംവിത് തന്നെ ഈ പാത്രങ്ങളിൽ സുധാദേവിയായി സങ്കല്പിയ്ക്കപ്പെടുന്ന വസ്തുവെന്ന് മനസ്സിലാക്കണം. വിശ്വൻ, തൈജസൻ, പ്രാജ്ഞൻ, തുരീയൻ, തുരീയാതീതൻ എന്നീ ഭാവങ്ങളാണല്ലോ പരാസംവിത്തിനുള്ളത്. അതിനാൽ ക്രമേണ ഇവ അന്നമയകോശം, പ്രാണമയകോശം, മനോമയകോശം, വിജ്ഞാനമയകോശം, ആനന്ദമയകോശം എന്നിവയാകുന്നു. ഈ പാത്രങ്ങൾക്ക് ഒക്കെയും സർവ്വദേവതാമയമായ താംബൂലം കൊണ്ട് മറച്ചിരിക്കണം. ബലിപാത്രത്തിൽ വടുകഭൈരവനെയും, അസിതാംഗൻ, രുരു, ചണ്ഡൻ, ക്രോധൻ, ഉന്മത്തൻ, കപാലി, ഭീഷണൻ, സംഹാരി എന്നിങ്ങനെയുള്ള അഷ്ടഭൈരവന്മാരെയും ക്ഷേത്രപാലനെയും ഉപചരിയ്ക്കണം. ആത്മപാത്രത്തിൽ ആത്മചൈതന്യത്തെയും, ഭോഗപാത്രത്തിൽ ദിവ്യൗഘം, സിദ്ധൗഘം, മാനവൗഘം എന്നിങ്ങനെയുള്ള ഔഘത്രയ ഗുരുക്കന്മാരെയും ശക്തിപാത്രത്തിൽ അണിമാദികളാകുന്ന പരിവാരദേവതകളെയും, ശ്രീപാത്രത്തിൽ ശ്രീപരാശക്തിയെയും, ഗുരുപാത്രത്തിൽ സ്വഗുരു, പരമഗുരു, പരമേഷ്ടിഗുരു എന്നിങ്ങനെ ശിവാന്തമായ ഗുരുപരമ്പരയേയും യജിക്കേണ്ടതാണ്. പൂജാരംഭത്തിൽ ആരോഹണക്രമത്തിലും പൂജാവസാനത്തിൽ അവരോഹണക്രമത്തിലും ഭാവന ചെയ്യേണ്ടതാണ്. ശിരസ്സിൽ സ്വഗുരുവിനെ ഉപചരിച്ചതിനുശേഷം മാത്രമേ മറ്റ് ദേവതമാരെ ഉപചരിക്കാൻ പാടുള്ളതുള്ളു.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.