മുല്ല, തുളസി, ചെമ്പകം, പിച്ചകം, വെറ്റിലക്കൊടി, കൂവളം, കുമിഴ് എന്നിവ വസ്തുവില്‍ എവിടെയും നട്ടുവളർത്താം.
ആഞ്ഞിലി തെക്കുഭാഗത്ത് വളർത്താം.
ഇലഞ്ഞിയും പേരാലും വിഷാംശത്തെ നശിപ്പിക്കുമെന്നതിനാല്‍ വസ്തുവില്‍ എവിടെയും വളർത്താം.
അരയാലും ഏഴിലംപാലയും അന്തരീക്ഷവായുവിനെ ശുദ്ധീകരിക്കുന്നു.
നാഗവൃക്ഷവും പ്ലാവും വടക്കേദിക്കില്‍ ശുഭപ്രദം. വടക്കുഭാഗം താഴ്ന്നതാണെങ്കില്‍ പൊതുവേ ഈർപ്പത്തെ വലിച്ചെടുത്ത് വായുവിനെ ശുദ്ധീകരിക്കാനും ഉത്തരായനകാലത്തെ മഴയുടെ കൊടുംതണുപ്പിനെ ലഘൂകരിക്കാനും ഉപകാരപ്രദം.
കാഞ്ഞിരം വളർത്തിയാല്‍ കിണറിലെ വെള്ളം വിഷബാധയുള്ളതാക്കും. ആകയാല്‍ ശ്രദ്ധിക്കണം.
മാവ് എവിടെയുമാകാം. പൂരുരുട്ടാതി നക്ഷത്രക്കാർക്ക് വടക്ക്കിഴക്ക് ഭാഗത്തെ തേന്മാവ് അത്യുത്തമം.
തെക്ക്പടിഞ്ഞാറ് ഭാഗത്ത് പുളി, മറ്റ് ഉയരമുള്ളതും ബലമുള്ളതുമായ വൃക്ഷങ്ങള്‍ എന്നിവ അത്യുത്തമം. കണിക്കൊന്ന, ഇലഞ്ഞി എന്നിവ ഗുണപ്രദം.
തെക്കുപടിഞ്ഞാറ് ഭാഗത്തെ വൃക്ഷങ്ങള്‍ വെയിലില്‍ നിന്നും തെക്കുപടിഞ്ഞാറന്‍ മണ്സൂണില്‍ നിന്നും ഭവനത്തെ സംരക്ഷിക്കുന്നു.
ഒരു വസ്തുവില്‍ കൂവളം, നെല്ലി, പ്ലാവ് എന്നിവ ഒന്നിച്ച് വളരുന്നത് അതീവ ഭാഗ്യദായകമാകുന്നു.
കൂവളത്തിന്റെ ഔഷധഗുണം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാകുന്നു.
മുള തെക്കുകിഴക്ക്, വടക്കുപടിഞ്ഞാറ് ഭാഗങ്ങളില്‍ വളർത്താം . എന്നാല്‍ ഇഴജന്തുകളുടെ ശല്ല്യമുണ്ടാകുമെന്നതിനാല്‍ ഇപ്പോള്‍ വീടുകളില്‍ മുള പൊതുവേ ആരും വളർത്താറില്ല. എന്നാല്‍ ചൈനീസ് ബാംബൂ വളർത്തി വരുന്നുണ്ട്.
ദോഷപ്രദമായ വൃക്ഷസ്ഥാനങ്ങള്‍ :-
നാല്പാമരങ്ങള്‍ (അത്തി, ഇത്തി, അരയാല്‍, പേരാല്‍) എന്നിവ ദേവാലയത്തില്‍ അല്ലാതെ, താമസസ്ഥലത്ത് അസ്ഥാനത്ത് നില്ക്കാന്‍ പാടുള്ളതല്ല.
വടക്ക് അത്തി പാടില്ല.
തെക്ക് ഇത്തി പാടില്ല.
കിഴക്ക് അരയാല്‍ പാടില്ല.
പടിഞ്ഞാറ് പേരാല്‍ പാടില്ല.