വീടുകളിലെ മംഗളകർമ്മങ്ങളിൽ ദേവീദേവൻമാരുടെ ചിത്രങ്ങള്‍ സമ്മാനമായി ലഭിക്കുന്നത് പതിവാണ്. പുതിയ വീടുകളിലേക്ക് താമസം മാറുമ്പോള്‍ പലരും ഉപഹാരമായി ഇത്തരം ചിത്രങ്ങള്‍ നല്‍കാറുണ്ട്.
ഉപഹാരമായി ലഭിക്കുന്ന ചിത്രങ്ങള്‍ വരാന്‍ പോകുന്ന കാര്യങ്ങളെ സൂചിപ്പിക്കുമെന്നാണ് പഴമക്കാര്‍ പറയുന്നത്. കുട്ടികള്‍ ഇല്ലാത്തവര്‍ക്ക് ഉണ്ണിക്കണ്ണന്റെ ചിത്രം സമ്മാനമായി ലഭിച്ചാല്‍ സന്താന ഭാഗ്യത്തിന്റെ സൂചനയാണ്.
ദേവന്റെ ചിത്രം ലഭിക്കുന്നതിലൂടെ പലരിലും ഈശ്വരന്‍ ഒപ്പമുണ്ടെന്ന തോന്നാല്‍ ശക്തമാക്കി ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. നല്‍കേണ്ട നേര്‍ച്ചകളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുമാണ് ദേവന്റെ ചിത്രം ലഭിക്കുന്നതിലൂടെ ഉണ്ടാകുന്നത്.
മഹാലക്ഷ്മിയുടെ ചിത്രം ലഭിച്ചാല്‍ സാമ്പത്തിക അഭിവൃദ്ധിയുണ്ടാകുമെന്ന സൂചനയാണ് നല്‍കുന്നത്. ദേവന്റെ കൃപാകടാക്ഷം നമ്മളിൽ ഉണ്ടെന്നതിന്റെ സൂചനയാണ് ഇഷ്ടദേവന്റെ ചിത്രം ലഭിക്കുന്നതിലൂടെ ഉണ്ടാകുന്നത്.
കുടുംബത്തിലോ ബന്ധപ്പെട്ടവരിലോ വിവാഹം നടക്കുമെന്ന സൂചന നല്‍കുന്നതാണ് ശ്രീരാമപട്ടാഭിഷേകത്തിന്റെ ചിത്രം.