ഓരോ മാസത്തിലെയും പൗര്‍ണ്ണമി ദിവസങ്ങളില്‍ വീട്ടിലെ പൂജാമുറിയില്‍ നിലവിളക്ക് കത്തിച്ചുവെച്ച് ഇഷ്ടദൈവങ്ങളോട് പ്രാര്‍ത്ഥിച്ചാല്‍ നല്ല ഫലങ്ങളുണ്ടായിവരുമെന്നും ജീവിതദുരിതങ്ങള്‍ മാറി നല്ലകാലം പുലരുമെന്നുമാണ് വിശ്വാസം. അതുപ്രകാരം ഓരോ മാസത്തെയും പൗര്‍ണ്ണമി(വെളുത്ത വാവ്) ദിവസങ്ങളില്‍ വിളക്കുകത്തിച്ച് പ്രാര്‍ത്ഥിച്ചാലുള്ള ഫലങ്ങള്‍….
മേടമാസത്തിലെ പൗര്‍ണ്ണമി ദിവസം വിളക്ക് കത്തിച്ചുപ്രാര്‍ത്ഥിച്ചാല്‍ ധന-ധാന്യ സമൃദ്ധിയുണ്ടാവും.
ഇടവമാസത്തിലെ പൗര്‍ണ്ണമി ദിവസം വിളക്ക് കത്തിച്ചുവച്ച് പ്രാര്‍ത്ഥിച്ചാല്‍ സമ്പത്ത് വര്‍ദ്ധിക്കും.
മിഥുനമാസത്തിലെ പൗര്‍ണ്ണമി ദിവസം വീട്ടില്‍ വിളക്ക് കത്തിച്ചു പ്രാര്‍ത്ഥിച്ചാല്‍ വിവാഹസംബന്ധിയായ കാര്യങ്ങള്‍ തീരുമാനമാകും.
കര്‍ക്കിടകമാസത്തിലെ പൗര്‍ണ്ണമി ദിവസം വിളക്ക് കത്തിച്ചുപ്രാര്‍ത്ഥിച്ചാല്‍ ആയുര്‍വര്‍ദ്ധനയാണ് ഫലം.
ചിങ്ങമാസത്തിലെ പൗര്‍ണ്ണമി ദിവസം വിളക്കുകത്തിച്ച് പ്രാര്‍ത്ഥിച്ചാല്‍ പുത്രഭാഗ്യം ഉണ്ടാകും.
കന്നിമാസത്തിലെ പൗര്‍ണ്ണമി ദിവസം വിളക്ക് കത്തിച്ച് പ്രാര്‍ത്ഥിച്ചാല്‍ മുടങ്ങിക്കിടക്കുന്ന കാര്യങ്ങള്‍ പൂര്‍ത്തിയാവും.
തുലാമാസത്തിലെ പൗര്‍ണ്ണമി ദിവസം വിളക്ക് കത്തിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഭക്ഷണത്തിന് പഞ്ഞം ഉണ്ടാവുകയില്ല.
വൃശ്ചികമാസത്തിലെ പൗര്‍ണ്ണമിദിവസം വിളക്ക് കത്തിച്ച് പ്രാര്‍ത്ഥിച്ചാല്‍ സ്ഥിരമായ പ്രശസ്തിയുണ്ടാവും.
ധനുമാസത്തിലെ പൗര്‍ണ്ണമി ദിവസം വിളക്ക് കത്തിച്ചു പ്രാര്‍ത്ഥിച്ചാല്‍ ശാരീരിക ആരോഗ്യം വര്‍ദ്ധിക്കും.
മകരമാസത്തിലെ പൗര്‍ണ്ണമി ദിവസം വിളക്കുകത്തിച്ചു പ്രാര്‍ത്ഥിച്ചാല്‍ ജീവിതവിജയം നേടാം.
കുംഭമാസത്തിലെ പൗര്‍ണ്ണമി ദിവസം വിളക്ക് കത്തിച്ചു പ്രാര്‍ത്ഥിച്ചാല്‍ ദുഃഖദുരിതങ്ങള്‍ മാറി ജീവിതത്തില്‍ സന്തോഷം ഇരട്ടിക്കും.
മീനമാസത്തിലെ പൗര്‍ണ്ണമി ദിവസം വീട്ടില്‍ വിളക്ക് കത്തിച്ചു പ്രാര്‍ത്ഥിച്ചാല്‍ സകലസൗഭാഗ്യങ്ങളും സിദ്ധിക്കും.