പൂർവ്വകൗളം, ഉത്തരകൗളം എന്നിവയുണ്ടല്ലോ, വിശദീകരിക്കാമോ?

പഞ്ചമകാര്യങ്ങളിൽ പഞ്ചമം ഒഴിച്ചുള്ള ദ്രവ്യങ്ങൾ ഉപയോഗിച്ചു ചെയ്യുന്ന പൂജയെ പൂർവ്വകൗളം എന്ന് പറയുന്നു. ഇവിടെ അഞ്ചാമത്തെ മകാരം പ്രതിനിധിദ്രവ്യംകൊണ്ട് നിർവ്വഹിക്കുകയാണ് ചെയ്യുന്നത്. അഞ്ച് മകാരങ്ങളും യഥാസംഭവമായ രീതിയിൽ ആചരിക്കുന്ന പൂജ ഉത്തരകൗളം. ഇതിന്റെ രഹസ്യാർത്ഥം കാളീ സഹസ്രനാമത്തിലും തന്ത്രഗ്രന്ഥങ്ങളിലും കാണുവാൻ സാധിക്കും. ചില പരാമർശങ്ങൾ ലളിതാസഹസ്രനാമത്തിലും ഉണ്ട്. പൂർവ്വകൗളം നിരന്തരമായി ആചരിച്ച് ഉത്തമമായ മനസംസ്കാരവും തത്വബോധവും സിദ്ധിച്ച വീരന് മാത്രമേ ഉത്തരകൗളത്തിൽ പ്രവേശിക്കുവാനുള്ള യോഗ്യതയുള്ളു. ഇതിന്റെ വിശദശാംശങ്ങൾ ഗുരു സമ്പ്രദായ ക്രമത്തിൽ മാത്രം അറിഞ്ഞിരിക്കേണ്ടതുമാണ്.