ശിവതത്ത്വത്തെ ആഘോഷിക്കാം

ശിവൻ ഒരു വ്യക്തിയോ രൂപമോ അല്ല. എല്ലാത്തിന്റെയും സത്തയായ ശാശ്വത തത്ത്വമാണ്. ആ തത്ത്വത്തിൽനിന്നാണ് എല്ലാം ജന്മം കൊള്ളുന്നത്; അതാണ് എല്ലാത്തിനെയും നിലനിർത്തുന്നത്; അതിലേക്കാണ് എല്ലാം വിലയം പ്രാപിക്കുന്നത്. ഒരേസമയം ഇത്രയ്ക്കധികം സൂക്ഷ്മവും എന്നാൽ, തൊട്ടറിയാൻ പറ്റുന്നതുമായ ഇതിനെ ഉൾക്കൊള്ളുകയും പ്രകാശിപ്പിക്കുകയും ചെയ്യുന്നതെങ്ങനെ എന്ന ചോദ്യം ഇവിടെ ഉയരുന്നു.

അതിവിശിഷ്ടവും അളക്കാൻ കഴിയാത്തതുമായ ഈ തത്ത്വത്തെ ഏകദേശം അതിന്റെ പൂർണതയോടെത്തന്നെ പ്രകാശിപ്പിക്കുന്നത് പ്രപഞ്ചനർത്തകനായ നടരാജനാണ്. സൃഷ്ടിയുടെ ഭൗതികവും ആത്മീയവുമായ മേഖലകൾ തമ്മിൽ ഇടകലർന്ന് സമ്മേളിക്കുന്ന ആകർഷകമായ പ്രതീകമാണ് നടരാജൻ.

ഈ ഭൂമിയിൽ ജനിച്ചു എന്ന തെറ്റിദ്ധാരണ ഉണ്ടെങ്കിലും അനാദിയും അനന്തവുമാണ് ശിവൻ. ശിവന് ജനനവും മരണവും ഇല്ല. കാലദേശങ്ങൾക്കുള്ളിൽ പരിമിതപ്പെടുത്തുമ്പോൾ ഈ ശാശ്വതസത്യം സർവവ്യാപിയും സർവജ്ഞവും സർവശക്തവും അല്ലാതായിത്തീരുന്നു. നൃത്തച്ചുവടുകൾവയ്ക്കുന്ന ശിവൻ മുകളിലേക്ക് പിടിച്ചിരിക്കുന്ന വലതുകൈയിലെ ഡമരുവിന് അനന്തതയുടെ ആകൃതിയാണ്. ശബ്ദത്തെയും ആകാശത്തെയും പ്രതിനിധാനം ചെയ്യുന്ന അത്, പ്രപഞ്ചത്തിന്റെ വികാസത്തെയും സങ്കോചത്തേയും സൂചിപ്പിക്കുന്നു. അനശ്വരതയിലേക്കെത്തുന്നത് നശ്വരമായ ശബ്ദത്തിലൂടെയാണ്.

ഏറ്റവും മുകളിലേക്ക്‌ പിടിച്ചിരിക്കുന്ന ഇടതുകൈ പ്രപഞ്ചത്തിന്റെ ആദിമ ഊർജത്തെ പ്രതിനിധാനം ചെയ്യുന്നു. ആനന്ദം ഊർജത്തെ നിലനിർത്തുമ്പോൾ സുഖഭോഗങ്ങൾ അതിനെ കുറയ്ക്കുകയാണ് ചെയ്യുക. അഭയമുദ്രയോടുകൂടി താഴേക്കു പിടിച്ചിരിക്കുന്ന വലതുകൈ സംരക്ഷണവും ക്രമനിബദ്ധതയും ഉറപ്പുവരുത്തുന്നു. പാദങ്ങളിലേക്ക്‌ ചൂണ്ടുന്ന മറ്റേ കൈയാകട്ടെ, അനന്തമായസാധ്യതകളെയാണ് സൂചിപ്പിക്കുന്നത്. ശിവന്റെ പാദങ്ങൾക്കു കീഴിലുള്ള അപസ്മാര എന്ന അസുരൻ അജ്ഞതയെ പ്രതിനിധാനം ചെയ്യുന്നു. ശരീരത്തിന്റെയും ജീവോർജത്തിന്റെയും മുകളിലുള്ള നിയന്ത്രണം വിട്ടുപോകുന്ന അപസ്മാരാവസ്ഥയെയാണ് അത് സൂചിപ്പി ക്കുന്നത്.

അജ്ഞതയുടെ ബന്ധനത്തിൽനിന്ന് മോചനം നേടാൻ മനുഷ്യചേതനയ്ക്കു കഴിയുമ്പോൾ അതിന് ശരീരത്തിന്റെയും മനസ്സിന്റെയും മുകളിൽ ആധിപത്യം ലഭിക്കുന്നു. അപ്പോഴാണ് ജീവിതത്തിൽ ആനന്ദനടനം ആരംഭിക്കുന്നത്. പ്രപഞ്ചത്തിൽ നടക്കുന്ന സൃഷ്ടിസംഹാരങ്ങളുടെ ചാക്രികതയാണ് ആനന്ദതാണ്ഡവം പ്രതിനിധാനം ചെയ്യുന്നത്.

‘സർവം ശിവമയം ജഗത്’ - ശിവന്റെ പ്രകാശനമാണ് ഈ പ്രപഞ്ചം മുഴുവൻ എന്ന് പുരാണങ്ങളിൽ പറയുന്നു.

ഭൗതികതയിൽനിന്ന് ഉയർന്ന് അനന്തവും നിഷ്കളങ്കവും ആനന്ദകരവുമായ ശിവതത്ത്വത്തിന്റെ പരമപ്രഭാവത്തിൽ മുങ്ങാൻ പറ്റുന്ന ഏറ്റവും ശ്രേഷ്ഠമായ സമയമാണ് ശിവരാത്രി. ബാഹ്യമായി ഒട്ടേറെ ചടങ്ങുകളും പൂജകളും ശിവാരാധനയിൽ ഉണ്ടെങ്കിലും ശിവന് നൽകാവുന്ന ഏറ്റവും മനോഹരമായ പൂക്കളാണ് ജ്ഞാനം, സമചിത്തത, ശാന്തി എന്നിവ. നമ്മളിൽത്തന്നെയുള്ള ശിവതത്ത്വത്തെ ആഘോഷിക്കുന്നതാണ് ശരിയായ ശിവരാത്രി.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.