ദത്ത്പുത്ര ലക്ഷണ യോഗം

ജാതകപൊരുത്തത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ദത്തുപുത്രലക്ഷണയോഗം

പുരുഷന്‍റെ പുത്രസ്ഥാനം(അഞ്ചാം ഭാവം) ശനിയുടെയോ ബുധന്‍റെയോ വീടായി മന്ദന്‍റേയോ, മാന്ദിയുടേയോ, ദൃഷ്ടി വന്നാല്‍ ആ ദമ്പതികള്‍ക്ക് പുത്രഭാഗ്യം ഉണ്ടാവില്ല. ദത്ത് പുത്രയോഗമാണ് ഇവര്‍ക്ക് അനുഭവയോഗം. മാത്രവുമല്ല പുത്രസ്ഥാനത്ത് അഞ്ചാം ഭാവത്തില്‍ പാപന്‍ വന്നാല്‍ സന്താനമരണമാണ് ഫലം. ജാതകപരിശോധനയില്‍(വിവാഹപൊരുത്തം) സന്താനഭാവത്തെ പ്രത്യേകം ചിന്തിക്കേണ്ടതായുണ്ട്.

ഏഴാം ഭാവം

ഏഴാം ഭാവത്തില്‍, പാപനോ, അഞ്ചാം ഭാവാധിപനോ, ഗുളികഭാവാധിപനോ നീചസ്ഥനായ വ്യാഴമോ, വൃശ്ചികരാശിയില്‍ നില്‍ക്കുന്ന ശുക്രനോ പാപനോ ചേര്‍ന്നുനില്‍ക്കുന്ന ശുക്രനോ, അഷ്ടമാധിപനോ നിന്നാല്‍ ഭാര്യാമരണം എന്നാണ് പ്രമേയം. പുരുഷജാതകത്തിന്‍റെ പാപഫലം ഏഴാം ഭാവത്തിലെ പാപലക്ഷണമാണ്.

സ്ത്രീജാതകത്തില്‍, ഏഴാം ഭാവത്തില്‍, സൂര്യന്‍, ചൊവ്വ. ശനി, രാഹു, കേതു എന്നിവ നിന്നാല്‍ ഭര്‍ത്തൃനാശം. എട്ടാം ഭാവത്തിലും ഇതുതന്നെയാണ് ലക്ഷണം. എന്നാല്‍ സ്ത്രീയുടെ ജാതകത്തില്‍ ഏഴാം ഭാവത്തില്‍ പാപനോട് ചേര്‍ന്ന് ഒരു ശുഭഗ്രഹം നിന്നാല്‍ പുനര്‍വിവാഹയോഗമായി പരിഗണിക്കും. പുരുഷജാതകത്തില്‍ ഏഴാം ഭാവവും സ്ത്രീജാതകത്തില്‍ ഏഴും എട്ടും ഭാവവും വിവാഹപ്പൊരുത്തത്തില്‍ പ്രധാനമായിട്ടാണ് കണക്കാക്കപ്പെടുക. ഈ പ്രധാന ചേര്‍ച്ചകള്‍ക്ക് ശേഷമാണ് മറ്റ് പൊരുത്ത നിര്‍ണ്ണയം തുടങ്ങുക.

മറ്റ് വിവാഹപൊരുത്തങ്ങളില്‍ ഏറെ പ്രാധാന്യം കല്‍പ്പിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ നാല് പൊരുത്തകാര്യങ്ങളുണ്ട്. നക്ഷത്രപൊരുത്തം, പാപസാമ്യം, ദശാസന്ധി, മദ്ധ്യമരഞ്ജു എന്നിവയാണ്. മദ്ധ്യമരഞ്ജുദോഷം സ്വയം നശിക്കുന്ന അവസ്ഥയിലേക്കാണ് എത്തിക്കുക. നക്ഷത്രപൊരുത്തം ആയുസ്സിനെയാണ് ബാധിക്കുന്നത്. പാപസാമ്യവും ഇല്ലെങ്കില്‍ മഹാദുരിതം സംഭവിക്കും. കൂട്ടുദശ അല്ലെങ്കില്‍ ദശാസന്ധി വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ്. ദശാസന്ധി എന്നാല്‍ ഒരു ദശാകാലം മാറി മറ്റൊരു ദശ ആരംഭിക്കുന്ന കാലയളവാണ് ദശാസന്ധി. സ്ത്രീക്കും പുരുഷനും ഒരു വര്‍ഷത്തിനുള്ളില്‍ ദശാസന്ധി വന്നാല്‍ മഹാദുരിതങ്ങള്‍ക്ക് കാരണമായി തീരും. ഈ ദശാസന്ധി കാലയളവ് ആറ് മാസത്തിനുള്ളില്‍ സംഭവിച്ചാല്‍ മരണതുല്യമായ ഗ്രഹപ്പിഴ തന്നെയാണ്. അതിനാല്‍ ദശാസന്ധി പ്രത്യേകം ശ്രദ്ധിക്കേണ്ട വസ്തുത തന്നെയാണ്. പക്ഷേ പതിമൂന്ന് വര്‍ഷത്തിനുശേഷം ദശാസന്ധി വന്നാല്‍ ഭാര്യാമരണം അല്ലെങ്കില്‍ ഭര്‍തൃമരണം സംഭവിക്കില്ല എന്ന് പ്രമാണം പറയുന്നു. എന്നാല്‍ ഈ ഗ്രഹപ്പിഴ സന്താനമരണമായി മാറിക്കൂടാ എന്നില്ല. മാത്രവുമല്ല പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വരുന്ന ദശാസന്ധി ഏഴാം ഭാവാധിപന്‍റെയാണെങ്കില്‍ വൈധവ്യം സംഭവിക്കാം. സംഭവിച്ചിട്ടുണ്ട്. അതിനാല്‍ വിവാഹപൊരുത്തത്തിന് ജാതകം പരിശോധിക്കുമ്പോള്‍ വളരെ ഏറെ ശ്രദ്ധ ആവശ്യമാണ്. 

ജാതകമില്ലാത്ത പൊരുത്തനിര്‍ണ്ണയം

ജാതകമില്ലാത്തവര്‍ക്ക് വിവാഹപൊരുത്തം നോക്കുന്ന പ്രമാണവും നിലവിലുണ്ട്. ഈ പ്രശ്നവിധിയെ ദൈവാധീനപ്രശ്നം എന്നുപറയപ്പെടുന്നു. ഇവിടെ പ്രധാനമായും ദൈവാധീനം തന്നെയാണ് പൊരുത്തമായി വിശ്വസിക്കുന്നത്. സ്ത്രീയുടെയും പുരുഷന്‍റെയും ജാതകത്തിലെ ദൈവാധീനത്താലുള്ള ചേര്‍ച്ചകള്‍ പരിശോധിച്ചാണ് ഈ പൊരുത്തനിര്‍ണ്ണയം നടത്തുന്നത്. ഈ പൊരുത്തനിര്‍ണ്ണയം ജാതകമില്ലാത്തവര്‍ക്ക് മാത്രമേ കല്‍പ്പിച്ചിട്ടൊള്ളൂ. ജാതകത്തില്‍ പൊരുത്തം ഇല്ലാത്തവര്‍ക്ക് ദൈവാധീന പൊരുത്തത്തിലൂടെ ചേര്‍ച്ച സാദ്ധ്യമല്ല. അപ്രകാരം ചെയ്യാനും പാടില്ല. ജാതകപരിശോധനയില്‍ വിവാഹപൊരുത്തം ഉണ്ടായാല്‍ പിന്നീട് പ്രശ്നം വെച്ച് നോക്കി ഒന്നുകൂടി പൊരുത്തം നിശ്ചയിക്കേണ്ട ആവശ്യവുമില്ല. അപ്രകാരം ചെയ്യാനും പാടുള്ളതല്ല.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.