സഗുണോപാസനയിലൂടെ ജീവിതം അർത്ഥപൂർണ്ണമാക്കുക എന്ന് പറഞ്ഞുവല്ലോ. എന്തുകൊണ്ട് നിർഗുണാവസ്ഥ കൈവരിച്ചുകൂടാ. ആദിപരാശക്തി നിർഗുണയല്ലേ?

ദേവി നിർഗുണയാണ്, ഗുണാതീതയുമാണ്, എന്നാൽ നിർമ്മലവും നിഷ്കളവും അശരീരിയും അദ്വിതീയവുമായ ചൈതന്യത്തെ ഉപാസകന്മാരുടെ സൗകര്യത്തിനുവേണ്ടി രൂപകല്പന നടത്തുകയാണ്. മനസ്സുകൊണ്ടുപോലും അചിന്ത്യമായിരിക്കുന്ന ആ കേവല ചൈതന്യത്തെ ധ്യാനിക്കുക എന്നത് പ്രയാസമാണ്.അതിനാൽ സരൂപമായ ധ്യാനവും മന്ത്രവും കണ്ടെത്തി അതിങ്കലേയ്ക്ക് ശരണം പ്രാപിക്കുകയാണ് സാധകൻ ചെയ്തുകൊണ്ടിരിക്കുന്നത്.