ധ്യാനം എന്താണ്?

ധ്യാനം പരമാനന്ദമാണ്. ധ്യാനത്താല്‍ ദേഹവും മനസ്സും കര്‍മ്മവും ശുദ്ധമാകുന്നു.

ശ്രീകൃഷ്ണന്‍ ഗീതയില്‍ പറയുന്നു.

അല്ലയോ അര്‍ജ്ജുനാ ഏത് ഭക്തനും ഏതു രൂപത്തിലും ഏത് വര്‍ണ്ണത്തിലും പ്രകാശത്തിലും എന്നെ ധ്യാനിക്കാം. ഏതു രൂപഭാവത്തിലാണോ അവന്‍ എന്നെ ധ്യാനിക്കുന്നത് അതത് രൂപത്തില്‍ ദര്‍ശനം നല്‍കി ഞാന്‍ അവനെ അനുഗ്രഹിക്കുന്നു. രൂപമില്ലാത്തവനും അതേ സമയം എല്ലാ രൂപവും ഞാനാണ്.

ധ്യാനിക്കേണ്ട രീതി

കണ്ണടച്ച് പത്മാസനത്തില്‍ ഇരുന്ന് മനസ്സിലെ ഇരുട്ടിനെ ദര്‍ശിക്കുന്നത് ഈശ്വരധ്യാനമല്ല. ഹൃദയശുദ്ധിയോടും വിശുദ്ധ ഭക്തിയോടും കൂടി സര്‍വ്വാത്മാവ് പരമാത്മാവ് എന്ന ആത്മബോധത്തോടെ സര്‍വ്വലോകൈക നാഥനും കരുണാമയനും ഭക്തവത്സലനും സര്‍വ്വാത്മരക്ഷകനും പ്രേമസ്വരൂപനുമായ കോടി സൂര്യ സംഗമത്തിന്‍റെ തേജസ്സാര്‍ന്ന ഈശ്വരനെയാണ് ധ്യാനിക്കേണ്ടത്. എങ്ങനെയെന്നാല്‍ സൂചി ദ്വാരത്തില്‍ നൂല്‍കോര്‍ക്കുന്ന ജാഗ്രതയോടെ വേണം തനിക്ക് ഇഷ്ടമുള്ള ദേവവിഗ്രഹത്തെയോ ചിത്രത്തെയോ ധ്യാനിച്ചുശീലിക്കേണ്ടത്.

സ്വാമി വിവേകാനന്ദന്‍ വെളുത്ത ഭിത്തിയില്‍ ഒരു കറുത്ത പൊട്ട് വച്ചിട്ട് അതിനെ നോക്കി ഈശ്വരഭാവത്തില്‍ ധ്യാനിച്ചു. കുറെനാള്‍ കഴിഞ്ഞപ്പോള്‍ ഈശ്വരന്‍റെ സല്‍തേജോരൂപത്തെ അതിലൂടെ പല നിലകളും കടന്ന് സാക്ഷാത്കരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഈശ്വരനെ ധ്യാനിക്കാന്‍ ഇരിക്കുന്ന അവസരത്തില്‍ നമ്മുടെ ദേഹവും ഈ പ്രപഞ്ചവും മായാബന്ധങ്ങളും മനസ്സില്‍നിന്ന് മായ്ക്കണം. ശാന്തതയില്‍ മനസ്സിനെ ഏകാഗ്രമാക്കി പത്മാസനത്തില്‍ ഇരുന്ന് ജാഗ്രതയോടെ ഈശ്വരതേജസ്സിനെ ധ്യാനിക്കണം. ദീപമായിട്ടോ സൂര്യതേജസ്സായിട്ടോ ഈശ്വരനെ ഏത് രൂപത്തില്‍ കാണാന്‍ ആഗ്രഹിക്കുന്നുവോ ആ രൂപങ്ങള്‍ കൈവരിച്ച് ധ്യാനിക്കണം. ആ ധ്യാനരൂപമായ ഈശ്വരനെ മനസാ സ്മരിക്കുകയും പൂജിക്കുകയും ചെയ്യാം. എങ്ങനെയെന്നാല്‍ ശിവലിംഗത്തെയാണ് ധ്യാനിക്കുന്നതെങ്കില്‍ അഭിഷേകം ചെയ്യുന്നതായും നിവേദ്യം നേദിക്കുന്നതായും അര്‍ച്ചന ചെയ്യുന്നതായും ആരതി ഉഴിയുന്നതായും പുഷ്പാഭിഷേകം ചെയ്യുന്നതായും മനസ്സില്‍ സങ്കല്‍പ്പിക്കാവുന്നതാണ്. ഇങ്ങനെഏത് ദേവനെയും തന്‍റെ സംതൃപ്തിക്കനുസരിച്ച് ധ്യാനിച്ച് പൂജിക്കാവുന്നതാണ്. ഇങ്ങനെ കുറെനാള്‍ കഴിയുമ്പോള്‍ ഈശ്വരതേജോരൂപത്തെ ദര്‍ശിച്ച് സായൂജ്യം പ്രാപിക്കാം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.