പിതൃക്കളും പ്രേതങ്ങളും തമ്മിലുള്ള വ്യത്യാസമെന്ത്?

പ്രേതങ്ങളെന്നാൽ ഗതികിട്ടാത്തവരാണ്. പിതൃക്കൾ ഗതി കിട്ടിയ വരുമാണ്. പൂജാമണ്ഡലത്തിൽ സാധകന്റെ കുലപരദേവതമാരും പിതൃക്കളും സാന്നിദ്ധ്യം കൊള്ളും. അതിനാൽ സമഷ്ടിയായി കുലപരദേവതമാർക്കും പിതൃക്കൾക്കും മൂന്നുവീതം തർപ്പണം ആചരിക്കാവുന്നതാണ്. പ്രത്യേകിച്ച് ഈ പൂജ പഞ്ചയജ്ഞ സ്വരൂപമാണ് എന്നതിനാൽ പിതൃക്കളെ ഉപചരിക്കുന്നതിൽ തെറ്റില്ല.

എങ്ങനെയാണ് ഈ പൂജ പഞ്ചയജ്ഞസ്വരൂപമാകുന്നത്?

ബ്രഹ്മയജ്ഞം, ദേവയജ്ഞം, പിതൃയജ്ഞം, നരയജ്ഞം, ഭൂതയജ്ഞം എന്നിവയാണല്ലോ പഞ്ചയജ്ഞങ്ങൾ. മന്ത്രങ്ങളും സ്തോത്രങ്ങളും ഉരുവിടുന്നത് ബ്രഹ്മയജ്ഞമാകുന്നു. ദേവതമാർക്ക് തർപ്പണമാചരിക്കുന്നത് ദേവയജ്ഞവും പിതൃക്കൾക്ക് സമഷ്ടിയായി തർപ്പണം ചെയ്യുന്നത് പിതൃയജ്ഞവുമാകുന്നു. യോഗിനിമാരെയും സാമയികന്മാരെയും പൂജിക്കുന്നത് നരയജ്ഞമാകുന്നു. വടുകഭൈരവൻ തുടങ്ങിയ ഭൈരവന്മാരെ പൂജിക്കുന്നത് ഭൂതയജ്ഞവുമാകുന്നു. ഭൂതയജ്ഞത്തിൽ മനുഷ്യേതര ജീവികളെ ഉപചരിക്കുന്നതിനാണ് പ്രാധാന്യം. ഇവിടെ ഭൈരവാദികൾക്ക് സമർപ്പിക്കപ്പെട്ട നിവേദ്യം അവസാനം പട്ടിയ്ക്ക് നൽകയാണ് പതിവ്. അതിനാൽ പട്ടി ഉച്ഛിഷ്ടഭൈരവനായി അറിയപ്പെടുന്നു. ഈ നിർമാല്യം പുറത്തുകൊണ്ടുപോയി വിസർജ്ജിയ്ക്കുമ്പോൾ പട്ടിയോ മറ്റ് ജീവജാലങ്ങളോ വന്ന് ഭക്ഷിച്ചുകൊള്ളും. ഇത് ഭൂതയജ്ഞമാകുന്നു.

ഈ പൂജയുടെ ലക്ഷ്യമെന്താണ്?

ദേവി ഭോഗമോക്ഷപ്രദയാണ് എന്നതിനാൽ പൂജിക്കുന്നവർക്ക് ഐഹികമായ സൗഖ്യവും പഞ്ചവിധ ഐക്യനുസന്ധാനത്തിലൂടെ അദ്വൈതാനുഭൂതിയും മോക്ഷവും കൈവരിക്കുക എന്നതാണ് ഉദ്ദേശ്യം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.