ഗുരു ആരാണ്? ഗുരു എന്നതില്‍ ‘ഗു’ ശബ്ദം അന്ധകാരേത്തയും ‘രു’ എന്ന് പറയുന്നത് അതിെന നിേരാധിക്കുന്നതുമാണ്. അജ്ഞാനമാകുന്ന അന്ധകാരെത്ത നീക്കുന്നവനാണ് ഗുരുനാഥന്‍. എന്ന സംസ്‌കൃത പദം അർത്ഥമാക്കുന്നത് ..
അറിവ് രണ്ടു ഉണ്ട് എന്നാണ് ഋഷി മതം വിദ്യയും ..അവിദ്യയും ..(( spiritual knowledge and scientific knowledge )) ഭൗതിക ജീവിതത്തെ കുറൂറിച്ചുള്ള അറിവിനെ അവിദ്യയെന്നും ..ആത്മീയജീവിതത്തെ കുറിച്ചുള്ള അറിവിനെ വിദ്യ എന്നും ഋഷി മതം...
ഒന്നുകൂടി ചുരുക്കി വിശദീകരിച്ചാൽ നാം കണ്ണ് കൊണ്ട് ലോകത്തെ കാണുന്നു കാണുന്ന എന്നെ (അഹം ) കാണാൻ സാധികില്ലലോ . അപ്പോൾ നിങ്ങൾ ചോദിക്കാം എന്നെ കണ്ണാടിയിൽ കാണാം അല്ലോ അതും ശരീരത്തിന്റെ പ്രതിബിബം ആണെന്നുള്ളത് മറക്കരുത്. അപ്പോൾ എന്നെ ( ( അഹം ))കാണാൻ എനിക്ക് എങ്ങനെ കഴിയും... ആ വിദ്യയാണ് ആത്മീയജ്ഞാനം എന്ന് പറയുന്നത്. അത് ഗുരുവിനല്ലാതെ നിങ്ങൾക്ക് ലഭിക്കില്ല .. എല്ലാർക്കും കിട്ടുന്നത്തല്ല ഗുരുകൃപ. ജന്മ ജന്മത്തരങ്ങളിലെ പുണ്യം അതിന് ആവിശ്യം ആണ് എന്ന് അറിഞ്ഞാലും. ഗുരു ശിഷ്യ ബന്ധം വിവരണത്തിന് അതീതം ആണ്. അനുഭവിച്ചു തന്നെ അറിയണം. ലോകത്തില്‍ ഏറ്റവും വലിയ മുഹൂർത്തം, നല്ല ഒരു ഗുരുവും, പഠിക്കാന്‍ ആഗ്രഹം ഉള്ള ഒരു ശിഷ്യനും തമ്മില്‍ കൂടിച്ചേരുന്നത് ആണ്...
ഗുരുവിന്റെ ശ്രദ്ധ വിത്തെത്ത അപഹരിക്കുന്നതിലല്ല.... ചിത്തെത്ത അപഹരിക്കുന്നതിലാണ്. ചിത്തെത്ത അപഹരിക്കുന്നവനാണ് യഥാര്‍ത്ഥത്തില്‍ ഗുരു.
ഗുരുർ ബ്രഹ്മ, ഗുരുർ വിഷ്ണു, ഗുരുര്‍ ദേവോ മഹേശ്വരാ, ഗുരുര്‍ സാക്ഷാത് പരബ്രഹ്മം, തസ്മൈ ശ്രീ ഗുരവേ നമ ; എന്നതില്‍ ഗുരു തത്ത്വം പൂര്‍ണ്ണം ആയിരിക്കുന്നു.