ജാതക പരിശോധനയ്ക്ക് വരുന്നവരുടെ പ്രധാന ചോദ്യം ധനാഗമന മാര്‍ഗ്ഗങ്ങള്‍ അറിയുവാനാണ്. ജ്യോതിഷത്തില്‍ ധനം ഉണ്ടാകുവാനുള്ള വഴിയും അത് നിലനിര്‍ത്താനുള്ള വഴികളും ആചാര്യന്മാര്‍ പറഞ്ഞിട്ടുണ്ട്.
ഒരു ജാതകത്തില്‍ രണ്ടും പതിനൊന്നുമാണ് ധനഭാവങ്ങള്‍.. ഇതിനു പന്ത്രണ്ടാം ഭാവ ബന്ധമുണ്ടെങ്കില്‍ ചെലവു കൂടുതലും ധനം കൈവശം നില്‍ക്കാനും ബുദ്ധിമുട്ടായിരിക്കും. ജാതകത്തില്‍ രണ്ടാം ഭാവം പന്ത്രണ്ടിലോ പന്ത്രണ്ടാം ഭാവാധിപന്‍ രണ്ടിലോ പതിനൊന്നാം ഭാവാധിപന്‍ പന്ത്രണ്ടിലോ നിന്നാല്‍ കൈയില്‍ ധനം നില്‍ക്കാന്‍ പ്രയാസമായിരിക്കും. ഇങ്ങനെ ഭര്‍ത്താവിന്‍റെ ജാതകത്തിലുണ്ടെങ്കില്‍ ധനം ഭാര്യ കൈകാര്യം ചെയ്യുന്നതും ഭാര്യയ്ക്കാണെങ്കില്‍ ഭര്‍ത്താവും ധനം കൈകാര്യം ചെയ്യുന്നതു നന്നായിരിക്കും.
സാമ്പത്തിക അഭിവൃദ്ധി ഉണ്ടാവാന്‍
1. ശ്രീസൂക്തം, ഭാഗ്യ സൂക്തം പക്കപിറന്നാള്‍ തോറും അര്‍ച്ചന ചെയ്യുക. സ്വയം ജപിക്കുക.
2. ലക്ഷ്മീ, അന്നപൂര്‍ണ്ണേശ്വരി ഇവരെ താമരപൂ കൊണ്ടു പൂജിക്കുക.
3. ത്രിപുരസുന്ദരി യന്ത്രം അല്ലെങ്കില്‍ ധനാകര്‍ഷണ യന്ത്രം ധരിക്കുക.
4. ഗൃഹത്തില്‍ ശ്രീചക്രം സ്ഥാപിക്കുക.
5. വലംപിരി ശംഖ് വീട്ടില്‍ വെച്ച് ആരാധിക്കുക.
6. വീട്ടു മുറ്റത്ത് താമര നട്ടു വളര്‍ത്തുക.
7. പവിത്ര മോതിരം ധരിക്കുക.
8. തിരുപ്പതി വെങ്കടാചലപതിയെ ആരാധിക്കുക.
9. ലക്ഷ്മീ നാരായണ സ്തോത്രം ജപിക്കുകയും പൂജ ചെയ്യുകയും ചെയ്യിക്കുക.
10. കനകധാര സ്തോത്രം, ലക്ഷ്മീ സൂക്തം, ഭാഗ്യ സൂക്തം ഇവ ജപിക്കുക.
11. ജാതകത്തില്‍ ധനസ്ഥാനത്തുള്ള ഗ്രഹം, ദശാനാഥന്‍ ഇവരെ ഭജിക്കുക.
12. ധനാധിപനെ ഉപാസിക്കുക.
ധനാധിപനെ കണ്ടുപിടിക്കാന്‍
ജാതകത്തില്‍ ലഗ്നാല്‍ ഒന്‍പതാം രാശിയുടെയും ചന്ദ്രാല്‍ ഒന്‍പതാം രാശിയുടെയും Points കൂട്ടി പന്ത്രണ്ടു കൊണ്ടു ഹരിച്ചു ശിഷ്ടം വരുന്ന സംഖ്യ ചന്ദ്രാല്‍ എത്രാമത്തെ രാശിയെന്നു നോക്കണം. ആ രാശ്യാധിപനാണ് ധനാധിപന്‍. ശിഷ്ടം പൂജ്യമാണെങ്കില്‍ ചന്ദ്രാല്‍ പന്ത്രണ്ടാമത്തെ രാശിയെടുക്കുക. സംഖ്യ പന്ത്രണ്ടില്‍ കുറവാണെങ്കില്‍ ആ സംഖ്യ ചന്ദ്രാല്‍ എണ്ണി എടുക്കുക.
ഗ്രഹങ്ങളുടെ Points താഴെ കൊടുക്കുന്നു.
രവി - 30
ചന്ദ്രന്‍ -16
കുജന്‍ - 6
ബുധന്‍ - 8
ഗുരു - 10
ശുക്രന്‍ - 12
ശനി - 1
ധനാധിപനെ ഉപാസിച്ചാല്‍ ധനം ഉണ്ടാകുമെന്നാണ് ജ്യോതിഷം പറയുന്നത്. ഒരു നല്ല ജ്യോതിഷനെ കണ്ട് ജാതകം പരിശോധിപ്പിച്ച് ധനാധിപന്‍ ആരെന്നു മനസിലാക്കി, ധനാധിപനെ ഉപാസിക്കുക. ഉപാസന ജീവിതകാലം മുഴുവന്‍ തുടരണം.