ആവാഹനവും ഉദ്ധ്വസനവും വിശദീകരിക്കാമോ?

സ്വന്തം ഹൃദയകമലത്തിലുള്ള പ്രാണശക്തിയെ ധ്യാനിച്ച് സകളീകരിച്ച് പീഠാദികളായ ഉപാധികളിൽ സ്ഥാപിക്കുന്നതിനെ " ആവാഹനം " എന്നു പറയുന്നു. അതിനുശേഷം സകലവിധ ഉപചാരങ്ങളും സമർപ്പിച്ച് സർവ്വാവരണപൂജയും നിറവേറ്റിയശേഷം ദേവതയെ സ്വന്തം ഹൃദയകമലത്തിലേയ്ക്കുതന്നെ കുടിയിരുത്തുന്നതിനെ " ഉദ്ധ്വസനം " എന്നു പറയുന്നു. ഇവിടെ ദേവതയായി പൂജിയ്ക്കപ്പെടുന്നത് പ്രാണശക്തി തന്നെയാണ്. പ്രാണശക്തിയിൽ നിന്നും അഭിന്നയായ ദേവതയാണ് പൂജിയ്ക്കപ്പെടുന്നത് എന്നതുകൊണ്ട് ഈ പൂജ അദ്വൈതപൂജയാകുന്നു.