യാഗമന്ദിരപ്രവേശം, ആസനം, തത്വശോധനം, പ്രാണായാമം, ഭൂതശുദ്ധി, മന്ത്രന്യാസം, ലിപിന്യാസം, കലശപൂജ, ശംഖപൂരണം, വസ്തുശുദ്ധിസംസ്കാരങ്ങൾ, പീഠപൂജ, ദേവതാവാഹനം എന്നിവയാകുന്നു പൂജയുടെ പ്രാഥമിക അംഗങ്ങൾ. പിന്നീട് ദേവതയെ ആവാഹിച്ചുകഴിഞ്ഞാൽ ദേവതയ്ക്കുവേണ്ടിയുള്ള മറ്റെല്ലാ ഉപചാരങ്ങളും സമർപ്പിച്ച് തൃപ്തയാക്കിയതായി ഭാവനചെയ്ത് ഉദ്വസിക്കുന്നു. ഇതൊക്കെയും അദ്വൈതബോധത്തിലേയ്ക്കുള്ള സോപാനങ്ങളാകുന്നു.
ഇവ ഓരോന്നും വിവരിക്കാമോ?
പഞ്ചഭൂതങ്ങളെയും മറ്റു പ്രാപഞ്ചിക ശക്തികളെയും വന്ദിച്ച് അനുജ്ഞവാങ്ങി പൂജാമുറിയിൽ പ്രവേശിച്ചു കഴിഞ്ഞാൽ ഗുരു, ഗണപതിമാരെ വന്ദിച്ച് ഭൂമിദേവിയെ പ്രാർത്ഥിച്ചുകൊണ്ട് ഇരിക്കുന്നു. ശ്രീഗുരുസ്മരണയ്ക്കു ശേഷം വിഘ്നദേവതമാരെ ഉത്സാരണം ചെയ്ത് ആചമനം കൊണ്ട് തത്വശോധനം ചെയ്യുന്നു.