കാക ദൃഷ്ടിര്‍ബകധ്യാനം ശ്വാനനിദ്രാ തഥൈവ ച
അല്പാഹാരം ജീര്‍ണ്ണവസ്ത്രമേതദ്വിദ്യാര്‍ത്ഥിലക്ഷണം
സാരം :-
കാക്കയെപ്പോലെ തക്കം പാര്‍ത്തിരിക്കുക, കൊക്കിനെപ്പോലെ പഠിച്ച വിഷയങ്ങളെ ഏകാഗ്രമായി ചിന്തിക്കുക, ശ്വാനനെപ്പോലെ (നായയെപോലെ) ഉറക്കത്തിലും ഉണര്‍വ്വോടെ ഇരിക്കുക, അല്പം മാത്രം ഭക്ഷണം കഴിക്കുക, മോടിയ്ക്കായി വസ്ത്രം ധരിക്കാതിരിക്കുക - ഇവയെല്ലാം വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാകേണ്ട ഗുണങ്ങളാകുന്നു.