വീരൻ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ത്?

സാധാരണക്കാരുടെ ഈശ്വരഭക്തി പ്രാർത്ഥനാരീതിയിലുള്ളതാണ്. പ്രാർത്ഥന എന്ന വാക്കിന്റെ അർത്ഥം " യാചിക്കുക " എന്നതാകുന്നു. ഈശ്വരന്റെ കാരുണ്യത്തിനുവേണ്ടിയുള്ള യാചന തന്നെയാണ് പ്രാർത്ഥന. അത്തരക്കാർ സ്വന്തം ആവശ്യങ്ങളും പ്രയാസങ്ങളും എല്ലാംതന്നെ ഈശ്വരനിലോ ഈശ്വരനെ പ്രതിനിധാനം ചെയ്യുന്ന ഗുരുക്കന്മാരിലോ സമർപ്പിച്ച് വിധേയരായി ജീവിക്കുന്നു. ഇതൊരു നല്ല കാര്യം തന്നെ. എന്നാൽ വീരസാധകൻ സ്വന്തം പ്രയാസങ്ങളെ തപശ്ചര്യകൊണ്ട് തട്ടിമാറ്റുകയാണ് ചെയ്യുന്നത്. അതാണ് ശ്രീമദ്ഭഗവദ്ഗീതയുടെ സന്ദേശവും. " ഉദ്ധരേദാത്മനാത്മാനം " എന്നുള്ളത്. ഒരു സാധകനെ സംബന്ധിച്ചിടത്തോളം ധാരാളം പ്രയാസങ്ങളെ അഭിമുഖീകരിക്കേണ്ടിവരും. എല്ലാം ദേവിയുടെ പരീക്ഷണം മാത്രമാണെന്ന് മനസ്സിലാക്കി എല്ലാറ്റിനേയും സധൈര്യം നേരിടുകയാണ് വേണ്ടത്. കുലാർണ്ണവതന്ത്രത്തിൽ ഇങ്ങനെ പ്രസ്താവിക്കുന്നു. എന്റെ ബന്ധുജനങ്ങൾ എന്നെ നിന്ദിക്കട്ടെ! ജനങ്ങൾ പരിഹസിക്കട്ടെ! രാജാവ് ശിക്ഷിക്കട്ടെ! ഭാര്യാപുത്രാദികൾ ഉപേക്ഷിക്കട്ടെ! എന്നിരുന്നാലും അല്ലയോ ദേവി, ഞാൻ നിന്റെ സേവ ഒരിയ്ക്കലും കൈവിടുകയില്ല. പ്രതികൂല സഹചര്യങ്ങളെ സധൈര്യം നേരിടുന്ന വീരസാധകന് മാത്രമേ കൗളധർമ്മത്തിൽ ചരിയ്ക്കുവാൻ സാധിക്കുകയുള്ളു. അങ്ങനെയുള്ളവർ സ്വന്തം മരണത്തെപ്പോലും സ്വാധീനപ്പെടുത്താൻ ശ്രമിക്കുന്നു. ഈ മാർഗ്ഗം അർത്ഥനയുടേതല്ല. അതിജീവനത്തിന്റേതാണ്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.