കലശസ്ഥാപനവും ശംഖപൂരണവും എന്തിന്?

കലശത്തിൽ ജലമെടുത്ത് ഗന്ധപുഷ്‌പാദികളാൽ അലങ്കരിച്ച് ബ്രഹ്മാണ്ഡത്തെ മുഴുവനും അതിൽ ഭാവനചെയ്യുകയാണ്. കലശത്തിന്റെ മുഖം വിഷ്ണുവും, കണ്ഠം രുദ്രനും, മൂലസ്ഥാനം ബ്രഹ്മാവുമാകുന്നു. കലശമധ്യത്തിൽ എല്ലാ മാതൃഗണങ്ങളും അധിവസിക്കുന്നു. കലശത്തിന്റെ ഉള്ളിൽ സപ്തസാഗരങ്ങളും, സപ്‌ത ദ്വീപുകളോടുകൂടിയ മേദിനിയും സങ്കല്പിയ്ക്കപ്പെടുന്നു. ഋഗ്വേദം തുടങ്ങിയ നാല് വേദങ്ങളും സകല ദേവന്മാരും കലശത്തിൽ അധിഷ്ഠിതമാണ്. ഇത്തരത്തിലുള്ള കലശത്തിൽ ഗംഗ, യമുന, ഗോദാവരി, സരസ്വതി, നർമ്മദ, സിന്ധു, കാവേരി എന്നീ സപ്തതീർത്ഥങ്ങളെയും ആവാഹിച്ച് വരുണനെയും സങ്കൽപ്പിച്ച് പഞ്ചോപചാരം അർപ്പിക്കുന്നു. കലകൾ ശയിക്കുന്നു എന്ന അർത്ഥമാണ് കലശമെന്ന വാക്കിനുള്ളത്. അതായത് എല്ലാ ജീവകലകളെയും ഉൾകൊള്ളുന്നു എന്നർത്ഥം.

ശംഖപൂരണമെന്നത് പ്രപഞ്ചകാരണത്തെ പ്രതിനിധീകരിക്കുന്നതാണ്. അഗ്നി സൂര്യ സോമ തത്വങ്ങൾ ഉൾക്കൊള്ളുന്നതാണ് പ്രപഞ്ചം. അഗ്നിയുടെ പത്ത് കലകളെ ശംഖിന്റെ ആധാരത്തിലും, സൂര്യന്റെ പന്ത്രണ്ട് കലകളെ ശംഖിലും, സോമന്റെ പതിനാറ് കലകളെ ശംഖതീർത്ഥത്തിലും വിന്യസിക്കപ്പെടുന്നു. അകാരാദി ക്ഷകാരാന്തമായ വർണ്ണങ്ങളെയും മൂലഷഡംഗത്തെയും ശംഖിലേയ്ക്ക് ന്യസിയ്ക്കപ്പെടുമ്പോൾ ശംഖ തീർത്ഥം കാരണജലമായി മാറുന്നു. അതിനാൽ പ്രപഞ്ച യോനിയായിട്ടാണ് ശംഖിനെ സങ്കല്പിക്കപ്പെടുന്നത്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.