ജപയജ്ഞത്തിന്റെ മഹത്വം എന്ത്?

നിരുപാധികമായ യജ്ഞമാണ് ജപയജ്ഞം. അതിന് ദ്രവ്യമോ, സ്ഥലമോ, കാലമോ ഒന്നുംതന്നെ നോക്കേണ്ടതില്ല. ശുദ്ധാശുദ്ധങ്ങളും ബാധകമല്ല. പൂജാദ്രവ്യങ്ങൾ ഒന്നുംതന്നെ ആവശ്യമില്ല. അതിനാൽ ദ്രവ്യശുദ്ധിയെക്കുറിച്ച് ചിന്തിക്കേണ്ടതില്ല. സ്വന്തം ശരീരം മാത്രമാണ് അതിന് ഉപാധിയായിട്ടുള്ളത്. അതിനാൽ ശരീരത്തിന്റെ ശുദ്ധാശുദ്ധങ്ങളും നോക്കേണ്ടതില്ല. എന്നിരുന്നാലും നൈഷ്ഠികമായ ആചാരണത്തിൽ സ്നാനം, ഭസ്മധാരണം തുടണിയവ ചെയ്യേണ്ടതാണ്. സന്ധ്യാസമയങ്ങളിൽ ജപത്തിന് പ്രാധാന്യം അധികമുണ്ട്. സ്വന്തം ശരീരവും മനസ്സും മാത്രം ഉപാധികളായി വർത്തിയ്ക്കുന്ന ജപയജ്ഞം വളരെയേറെ വിശേഷപ്പെട്ടതാണ്. സംശയാതീതമായി ദ്രവ്യശുദ്ധി ലഭിക്കാൻ പ്രയാസമുള്ള ഇക്കാലത്ത് നിരുപാധിക ജപയജ്ഞം വിശേഷപ്പെട്ടതാകുന്നു. ഈ ജപസാധനയിലൂടെ പ്രാണശക്തി ഉദ്ഗമിച്ച് ചിന്ദാനന്ദരസം അനുഭവിക്കാൻ സാധിക്കുമത്രെ.