കൈലാസത്തെക്കുറിച്ച് ആരും പറയാത്ത രഹസ്യങ്ങള്‍

ചൈനയിലെ ടിബറ്റിൽ നീണ്ടുകിടക്കുന്ന ഹിമാലയപർവ്വതത്തിന്റെ ഭാഗമാണ് കൈലാസപർവ്വതം. എഷ്യയിലെ നീളം കൂടിയ നദികളായ സത്‌ലജ്, ബ്രഹ്മപുത്ര, കർണാലി തുടങ്ങിയ നദികളുടെ ഉത്ഭവ സ്ഥാനത്തിനടുത്താണ് കൈലാസപർവ്വതം സ്ഥിതി ചെയ്യുന്നത്. ബുദ്ധ ഹിന്ദു ജൈനമതങ്ങളുടെ പുണ്യസ്ഥലമാണ് കൈലാസപർവ്വതം. ഹിന്ദുമതത്തിൽ കൈലാസപർവ്വതം ശിവന്റെ വാസസ്ഥാനമായി കരുതുന്നു. കൈലാസപർവ്വതത്തിനടുതായി മാനസസരോവരവും രക്ഷാസ്ഥൽ തടാകവും സ്ഥിതിചെയ്യുന്നു. ദൽഹിയിൽ നിന്നും 865 കിലോമീറ്റർ അകലെ സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 6690 മീറ്റർ ഉയരത്തിലാണ് കൈലാസം സ്ഥിതി ചെയ്യുന്നത്.


കൈലാസം എന്ന പദം സംസ്കൃതത്തിൽ നിന്നും ആവിർഭവിച്ചതാണ്. " സ്ഫടികം " എന്നർത്ഥം വരുന്ന " കെലാസ് " എന്ന പദത്തിൽ നിന്നാണ് " കൈലാസം " എന്ന വാക്കുണ്ടയതെന്നു കരുതുന്നു.

ഹിന്ദുമതവിശ്വാസികൾ കൈലാസപർവ്വതം ശിവന്റെ വാസസ്ഥലമായി കരുതുന്നു. ജൈനമത അനുയായികൾ അറിവിന്റെ ആദ്യ ഗുരുവായി കൈലാസപർവ്വതത്തെ വാഴ്ത്തുന്നു.

മതപരമായ വിശ്വാസങ്ങൾ

ഹിന്ദുമതം

ഹിന്ദുമത വിശ്വാസപ്രകാരം കൈലാസപർവ്വതം ത്രിമൂർത്തികളിൽ ഒരു ദേവനായി കരുതുന്ന പരമശിവന്റെ വാസസ്ഥലമായി കരുതുന്നു. പരമശിവൻ സംഹാരമൂർത്തിയാണ്. അദ്ദേഹം തന്റെ പത്നിയായ ശ്രീപാർവ്വതി ദേവിയുമൊത്ത് ധ്യാനത്തിൽ ഇരിക്കുന്ന സ്ഥലമാണ് കൈലാസപർവ്വതം എന്ന് ഹിന്ദുമത വിശ്വാസികൾ വിശ്വസിക്കുന്നു. വിഷ്ണുപുരാണത്തിൽ കൈലാസപർവ്വതത്തെ കുറിച്ച് പരാമർശമുണ്ട്. പർവ്വതത്തിന്റെ നാലു മുഖങ്ങളിൽ ഓരോന്നും സ്ഫടികം, രത്നം, സ്വർണം, വൈഢൂര്യം എന്നിവകൊണ്ട് നിർമിച്ചതാണെന്ന് പറയുന്നു. കൈലാസപർവതത്തെ വിശ്വത്തിന്റെ തൂണായും പുകഴ്ത്തുന്നു.

കൈലാസത്തിൽ പോകുന്നവർക്ക് മല ചുറ്റിവരാൻ മൂന്ന് ദിവസവും മാനസരോവർ തടാകത്തെ ചുറ്റിവരാൻ മൂന്ന് ദിവസവും വേണം. പതിനഞ്ച് മൈൽ വീതിയുള്ള മാനസരോവർ തടാകം പവിത്രവും ദിവ്യവുമായി കരുതപ്പെടുന്നു. മഞ്ഞുറഞ്ഞ മലകളാൽ ചുറ്റപ്പെട്ടതാണ് മാനസരോവർ. തണുപ്പ് കാലത്ത് ഈ തടാകം ഉറഞ്ഞുകിടക്കുന്നത് രസകരമായ കാഴ്ചയാണ്. വേനൽ കാലത്ത് മഞ്ഞുരുകി അഞ്ച് നദികളായിട്ടാണ് വെള്ളം മാനസരോവരിൽ എത്തുന്നത്. കരയിൽ പല വർണ്ണങ്ങളിൽ ഉള്ള കല്ലുകൾ കാണാം. മാനസരോവരിന് അടുത്ത് ‘രാഖി സ്തൽ‘ എന്ന ചെറിയ ഒരു തടാകമുണ്ട്. ഇവിടെ രാവണൻ തപസ്സ് ചെയ്ത സ്ഥലവും ദുഷ്ടദേവതകളുടെ വാസസ്ഥലവും ആയതിനാൽ ഇവിടുത്തെ ജലം ആരും എടുത്ത് കുടിക്കാറില്ല.



ജൈനമതം

ജൈനമതത്തിൽ കൈലാസപർവ്വതത്തെ അഷ്ടപദപർവ്വതം എന്ന പേരിൽ അറിയപ്പെടുന്നു. ജൈന തീർത്ഥങ്കരൻ,റിഷഭദേവ തുടങ്ങിയവർ മോക്ഷപ്രാപ്തിക്കു വേണ്ടി തപസ്സു ചെയ്യാൻ തിരഞ്ഞെടുത്തതും കൈലാസപർവ്വതത്തെയാണ് .

ബുദ്ധമതം

താന്ത്രിക ബുദ്ധമത അനുയായികൾ കൈലാസപർവ്വതത്തെ ചക്രസംവരയുടെ വാസസ്ഥലമായി കരുതുന്നു. ഗുരു റിൻപൊചിയുമായി കൈലാസപർവ്വതത്തിലെ വിവിധ പ്രദേശങ്ങൾ ബന്ധപ്പെട്ടിരിക്കുന്നു. മിലരേപ (1052 -1135 CE) താന്ത്രിക ബുദ്ധിസത്തിന്റെ ഗുരുവായി കരുതപെടുന്നു. 

തീർത്ഥാടനം 

എല്ലാവർഷവും ആയിരക്കണക്കിനു തിർത്ഥാടകർ കൈലാസത്തിൽ എത്തിച്ചേരുന്നു.ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപുതന്നെ ഈ തിർത്ഥാടനം ആരംഭിച്ചതായി കണക്കാക്കുന്നു. 

ഹിന്ദു - ബുദ്ധമതത്തിൽ വിശ്വസിക്കുന്നവർ കൈലാസത്തെ ഇടത്തുനിന്നും വലത്തോട്ടു ചുറ്റുമ്പോൾ, ജൈനമതക്കാർ കൈലാസത്തെ വലതുനിന്നും ഇടത്തോട്ടു പ്രദക്ഷിണം വയ്ക്കുന്നു.

കൈലാസപർവ്വതത്തിന്റെ പ്രദക്ഷിണവഴിയുടെ നീളം ഏതാണ്ട് 52 കി.മി ആണ്. ചില വിശ്വാസങ്ങളുടെ ഭാഗമായി കൈലാസപർവ്വതത്തെ ചുറ്റുന്നത്‌ ഒരു ദിവസം കൊണ്ട് പൂർത്തിയാക്കണമെന്ന് ചിലർ വിശ്വസിക്കുന്നു.പക്ഷെ ഈ രീതിയിൽ വലയംവയ്ക്കുന്നത് തിക്കച്ചും ബുദ്ധിമുട്ടുള്ള യാത്രയാണ്‌.ഏതാണ്ട് 15 മണിക്കൂർകൊണ്ട് മാത്രമേ ഒരാൾക്ക് 52 കി.മി കൈലാസപാത നടന്നു പൂർത്തിയാക്കുവാൻ സാധിക്കുകയുള്ളൂ. ഇത്തരം ദുഷ്കരമായ ഈ യാത്രക്കിടയിൽ ചില തീർത്ഥാകർ മരണപെടാറുണ്ട്.

ഇന്ത്യയും ചൈനയും തമ്മിലുണ്ടായ അതിർത്തി തർക്കത്തിന്റെ പേരിൽ 1954 മുതൽ 1978 വരെ തീർത്ഥാടനത്തിനു ചൈന അനുമതി നിഷേധിച്ചിരുന്നു. അതിനുശേഷം കുറച്ചു തീർത്ഥാകർക്ക് മാത്രമേ കൈലാസത്തിൽ പ്രവേശിക്കാൻ അനുമതി നൽകിയിരുന്നുള്ളൂ.

പർവ്വതാരോഹണം

കൈലാസപർവ്വതത്തിന്റെ ഏറ്റവും ഉയർന്നഭാഗങ്ങളിൽ പർവ്വതാരോഹകർക്കുപോലും എത്തിചേരുവാൻ സാധ്യമല്ല. 1926ൽ ഹഗ് ററ്റ്ലെഡ്ജ് കൈലാസത്തിന്റെ വടക്കുഭാഗത്തെകുറിച്ച് പഠിക്കുകയും, ഏതാണ്ട് വടക്കുഭാഗം 6000 അടി (1,800 മി) കയറുക തികച്ചും ദുഷ്കരമാണെന്നു കണ്ടെത്തുകയും ചെയ്തു. പിന്നീടു 1936ൽ ഹേർബെർട്ട് ടിച്ചി കൈലാസപർവ്വതം കയറുവാൻ ശ്രമം നടത്തിയിരുന്നു. പക്ഷെ പല സ്ഥലത്തുനിന്നും അദ്ദേഹത്തിനു ലഭിച്ച ഉത്തരം "സർവ്വ സംഘപരിത്യാഗിയായ ഋഷികൾക്ക് മാത്രമേ കൈലാസപർവ്വതം കീഴടക്കാൻ കഴിയുകയുള്ളൂ എന്നായിരുന്നു".

ഇന്ത്യയിലും ടിബറ്റിലുമായി വ്യാപിച്ചു കിടക്കുന്ന കൈലാസ പര്‍വ്വതം ഭൂമിശാസ്ത്രപരമായും ആത്മീയമായും നമ്മളെ ഏറെ സ്വാധീനിക്കുന്ന ഒരിടമാണ്. ഹിമാലയത്തിന്റെ ഭാഗമായ കൈലാസം ശിവന്റെ വാസസ്ഥമായാണ് കണക്കാക്കുന്നത്. 

എന്തൊക്കെ പറഞ്ഞാലും ധാരാളം വിശ്വാസങ്ങളും നിഡൂഢതകളും കൈലാസത്തെചുറ്റിയുണ്ട് . ഇതുവരെയും ആരു ചെന്നെത്താത്ത കൈലാസത്തിന്റെ ഉയരങ്ങളില്‍ ദൈവങ്ങള്‍ താമസിക്കുന്നുവത്രെ. ശിവന്റെ വാസകേന്ദ്രമായ കൈലാസത്തിന്റെ നിഗൂഢതകളും രഹസ്യങ്ങളുമറിയാം.

കൈലാസമെന്നാല്‍ 

സ്ഫടികം എന്നര്‍ഥം വരുന്ന സംസ്‌കൃത വാക്കില്‍ നിന്നുമാണ് കൈലാസം എന്ന പദം ഉണ്ടായത്.

കൈലാസപര്‍വതത്തിന്റെ റ്റിബറ്റന്‍ പേര് ഗാന്റിന്‍പോചി എന്നാണ്. ഗാന്‍എന്ന പദത്തിനര്‍ത്ഥം മഞ്ഞിന്റെ കൊടുമുടി എന്നും, റിന്‍പോചി പദത്തിനു അമൂല്യമായത് എന്നുമാണ്. അതുകൊണ്ട് തന്നെ ഗാന്റിന്‍പോചിഎന്നാല്‍ മഞ്ഞിന്റെ അമൂല്യരത്‌നംഎന്നര്‍ത്ഥമുണ്ടെന്നു കരുതുന്നു. റ്റിബറ്റിലെ ബുദ്ധമതനുയായികള്‍ കൈലാസപര്‍വ്വതത്തെ കാന്‍ഗ്രി റിന്‍പോചി എന്നു വിളിക്കുന്നു.

ആരും എത്തിച്ചേരാത്ത ഇടം.

കൈലാസപര്‍വ്വതത്തിന്റെ ഏറ്റവും ഉയര്‍ന്നഭാഗങ്ങളില്‍ പര്‍വ്വതാരോഹകര്‍ക്കുപോലും എത്തിചേരുവാന്‍ സാധ്യമല്ല

സമയം സഞ്ചരിക്കുന്നത് കാണണോ.

സമയം വേഗത്തില്‍ സഞ്ചരിച്ച് പോകുന്നത് കാണമോ. എങ്കില്‍ കൈലാസത്തിലേക്ക് പോയാല്‍ മതി. ഇവിടം സന്ദര്‍ശിച്ചിട്ടുള്ളവരുടെ അനുഭവങ്ങളില്‍ നിന്നും അറിയുന്നത് ഇവിടെ വളര്‍ച്ച പെട്ടന്ന് നടക്കുമെന്നാണ്. അതായത് നഖങ്ങളും മുടിയും സാധാരണയില്‍ നിന്നും മാറി വേഗത്തില്‍ വളരുമത്രെ. സാധാരണഗതിയില്‍ രണ്ടാഴ്ചകൊണ്ടാണ് നഖവും മുടിയും വളരുന്നത്. എന്നാല്‍ ഇവിടെ അതിനെടുക്കുന്നത് 12 മണിക്കൂര്‍ മാത്രമാണ്.

സ്ഥാനമാറ്റം

വേഗത്തില്‍ എല്ലായ്‌പ്പോഴും സ്ഥാനമാറ്റം സംഭവിക്കുന്ന ഒരിടംകൂടിയാണ് കൈലാസം. അതിനാല്‍ത്തന്നെ ആളുകള്‍ക്ക് ദിശ കൃത്യമായി മനസ്സിലാകാന്‍ സാധിക്കാതെ വരുന്നു. ഇത് ഏറ്റവും കൂടുതലായി ബാധിക്കുന്നത് ഇവിടെയെത്തുന്ന ട്രക്കേഴ്‌സിനെയാണ്. നിരന്തരം സ്ഥാനം മാറുന്നതിനാല്‍ ആര്‍ക്കും ഇതുവരെയും കൈലാസത്തിന്റെ മുകളില്‍ എത്താന്‍ കഴിഞ്ഞിട്ടില്ലത്രെ. 


ലോകത്തിന്റെ അച്ചുതണ്ട് 

ലോകത്തിന്റെ കേന്ദ്രം നമ്മുടെ സ്വന്തം കൈലാസമാണെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ? എന്നാല്‍ അമേരിക്കയിലെയും റഷ്യയിലെയും നിരവധി ശാസത്രജ്ഞര്‍ നടത്തിയ പരീക്ഷണങ്ങളില്‍ നിന്നും പഠനങ്ങളില്‍ നിന്നും വ്യക്തമായത് ലോകത്തിന്റെ അച്ചുതണ്ട് കൈലാസമാണെന്നാണ്.

ആക്‌സിസ് മുണ്ടി

ലോകത്തിന്റെ അച്ചുതണ്ടെന്ന നിലയില്‍ ആക്‌സിസ് മുണ്ടി എന്നാണ് ശാസ്ത്രജ്ഞര്‍ ഇതിനെ വിളിക്കുന്നത്. ഇതിനു അവര്‍ വ്യക്തമായ കാരണങ്ങളും പറയുന്നുണ്ട്. ലോകത്തിലെ പ്രധാനപ്പെട്ട സ്മരകങ്ങളിലൊന്നായ സ്റ്റോണ്‍ ഹെന്‍ചിലേക്ക് ഇവിടെ നിന്നും കൃത്യം 666 കിലോമീറ്ററാണുള്ളത്. കൂടാതെ നോര്‍ത്ത് പോളിലേക്ക് 6666 കിലോമീറ്ററും സൗത്ത് പോളിലേക്ക് 13332 കിലോമീറ്ററും ദൂരമുണ്ടത്രെ. 

പുരാണങ്ങളിലും വേദങ്ങളിലും കൈലാസത്തിനെ കോസ്മിക് ആക്‌സിസ് ആയി കാണിച്ചിട്ടുണ്ടത്രെ.

ഭൂമിയേയും സ്വര്‍ഗ്ഗത്തെയും ബന്ധിപ്പിക്കുന്നിടം 

വേദങ്ങളനുസരിച്ച് കൈലാസമെന്നുപറയുന്നത് ഭൂമിയേയും സ്വര്‍ഗ്ഗത്തെയും ബന്ധിപ്പിക്കുന്നിടമാണ്. ഹിന്ദു, ബുദ്ധ ജൈന വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഇത് സ്വര്‍ഗ്ഗത്തിലേക്കുള്ള പ്രവേശന കവാടമാണ്. ഇവിടെക്കുള്ള യാത്രയിലാണത്രെ പഞ്ചപാണ്ഡവരും ദ്രൗപതിയും മോക്ഷം പ്രാപിച്ചത്.

സ്വസ്ഥികയുടെയും ഓമിന്റെയും രൂപം

സൂര്യനസ്തമിച്ചു കഴിഞ്ഞാല്‍ പർവ്വതം മുഴുവന്‍ ഒരു പ്രത്യേകതരം നിഴലായിരിക്കുമത്രെ. അതിന് ഹിന്ദുക്കര്‍ പുണ്യകരമായി കാണുന്ന സ്വസ്ഥികയോട് അപാരമായ സാദൃശ്യം തോന്നി ക്കും. 

ഓം പര്‍വ്വതം ഇവിടുത്തെ മറ്റൊരു അത്ഭുതമാണ്. പര്‍വ്വതത്തില്‍ വീഴുന്ന മഞ്ഞ് ഓമിന്റെ ആകൃതിയില്‍ തോന്നിക്കുമെന്നാണ് പറയപ്പെടുന്നത്.

മനുഷ്യനിര്‍മ്മിത പിരമിഡ്? 

റഷ്യന്‍ ശാസ്ത്രജ്ജര്‍ വിശ്വസിക്കുന്നത് കൈലാസം ഒരു പ്രകൃതി സൃഷ്ടി അല്ലാ എന്നാണ്. ഇത്രയും കൃത്യമായ രൂപവും സമലക്ഷണങ്ങളും ഒരു പ്രകൃതി നിര്‍മ്മിതിക്കും കാണില്ലത്രെ. ഒരു കത്തീഡ്രലിനോടാണ് അവര്‍ ഇതിനെ ഉപമിക്കുന്നത്. കൂടാതെ ഇതിന്റെ വശങ്ങള്‍ ഒരു പിരമിഡിനു സമമാണത്രെ.

തടാകങ്ങളുടെ ആകൃതിയും വ്യത്യസ്തതയും 

കൈലാസത്തിന്റെ താഴ് വരയിലുള്ള രണ്ട് തടാകങ്ങളാണ് മാനസരോവറും രക്ഷാസ്താലും. മാനസരോവര്‍ കൃത്യം വൃത്താകൃതിയില്‍ കാണപ്പെടുമ്പോള്‍ രക്ഷസ്താലിന് അര്‍ഥ ചന്ദ്രന്റെ ആകൃതിയാണ്. നല്ല ഊര്‍ജത്തെയും ചീത്ത ഊര്‍ജത്തെയും പ്രതിനിധാനം ചെയ്യുന്ന ഇവ സ്വഭാവത്തിലും വ്യത്യസ്തമാണ്. മാനസരോവറില്‍ ശുദ്ധജലമാണുള്ളത്. എന്നാല്‍ വിചിത്രമെന്നു പറയട്ടെ. രക്ഷസ്ഥാലില്‍ ഉപ്പുവെള്ളമാണുള്ളത്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.