ചിലരൊക്കെ സമയാചാരികളാണെന്ന് അവകാശപ്പെട്ടു പാലും മറ്റ് ദ്രവ്യങ്ങളും ഉപയോഗിച്ച് പൂജ ചെയ്യുന്നുണ്ടല്ലോ?

അത്തരം പൂജ പശുപൂജ മാത്രമാണെന്ന് നേരത്തെ പറഞ്ഞു കഴിഞ്ഞു. അങ്ങനെ ചെയ്യുന്നവരുടെ ഗുരുപാരമ്പര്യം പരിശോധിക്കയാണെങ്കിൽ തീർച്ചയായും കൗളഗുരുക്കന്മാരുടെ പരമ്പരായായിരിക്കും. സമയാചാര സമ്പ്രദായത്തിൽ ബാഹ്യപൂജ ഇല്ല എന്നതുതന്നെയാണ് അതിനു കാരണം. കൗളഗുരുക്കന്മാരുടെ പിന്തുടർച്ചക്കാർ സമൂഹത്തിൽ അംഗീകാരം ലഭിക്കാൻ വേണ്ടി മദ്യമാംസാദികൾ വർജ്ജിച്ച് പൂജ ചെയ്യുന്നുണ്ടെങ്കിൽ അവർ ഗുരുപരമ്പരയോടും സമ്പ്രദായത്തോടും, ശാസ്ത്രത്തോടും കാണിക്കുന്ന കടുത്ത വഞ്ചനയാണ്.