ഐശ്വര്യം വരാന്‍ വ്യക്തിപരമായി പാലിക്കേണ്ട പത്ത് കാര്യങ്ങള്‍:
1. ക്ഷേത്രങ്ങള്‍, വീട്, ഓഫീസ് എന്നീ സ്ഥലങ്ങളില്‍ വലതുകാല് വച്ച് കയറുകയും ഇറങ്ങുമ്പോള്‍ ഇടതുകാല് വച്ച് ഇറങ്ങുകയും പതിവാക്കുക.
2. അറവുശാല, ശൗചാലയം എന്നിവിടങ്ങളില്‍ ഇടതുകാല് വച്ച് കയറുകയും ഇറങ്ങുമ്പോള്‍ വലതുകാല് വച്ച് ഇറങ്ങുകയും ചെയ്യുക.
3. പണം, സ്വര്‍ണ്ണം, വസ്ത്രം, ഗ്രന്ഥം, ധാന്യം എന്നിവ സ്വീകരിക്കുമ്പോഴും കൊടുക്കുമ്പോഴും വലതുകൈ ഉപയോഗിക്കുക.
4. സഹായം ചോദിച്ച് വരുന്നവരെ ഒരിക്കലും നിരാശരാക്കി മടക്കി അയയ്ക്കരുത്. മാത്രമല്ല സന്ധ്യ കഴിഞ്ഞാല്‍ വീട്ടില്‍ അഭയം ചോദിച്ച് വരുന്നവര്‍ക്ക്(അവര്‍ അപരിചിതരോ ശത്രുവോ ആണെങ്കില്‍ കൂടി) ഭക്ഷണം, താമസം, ഉറക്കം എന്നീ കാര്യങ്ങള്‍ക്ക് സൗകര്യം ഒരുക്കിക്കൊടുക്കുക.
5. നമ്മളോട് തെറ്റ് ചെയ്തവര്‍ അവരുടെ തെറ്റ് മനസ്സിലാക്കി മാപ്പ് ചോദിച്ച് വരുമ്പോള്‍ അവര്‍ക്ക് ക്ഷമിച്ചുകൊടുക്കണം.
6. ക്ഷേത്രദര്‍ശനം കഴിഞ്ഞാല്‍ നേരെ സ്വന്തം വീട്ടിലേയ്ക്ക് വരണം.
7. ക്ഷേത്രദര്‍ശനം ആഴ്ചയിലൊരിക്കലെങ്കിലും ശീലമാക്കണം.
8. ക്ഷേത്രനിര്‍മ്മാണം, പുനരുദ്ധാരണം എന്നിവയ്ക്ക് തന്‍റെ ശക്തിക്കൊത്ത് ദാനം ചെയ്യണം.
9. ദേവീഭക്തരായ പുരുഷന്മാര്‍ എപ്പോഴും മാന്യമായിട്ട് മാത്രമേ സ്ത്രീകളോട് പെരുമാറാവൂ.
10. നിത്യവും ഉറങ്ങുന്നതിന് മുമ്പും രാവിലെ ഉണര്‍ന്നതിന് ശേഷവും പ്രപഞ്ച സ്രഷ്ടാവായ ജഗദീശ്വരനെ സ്മരിക്കുക.
മുകളില്‍ പറഞ്ഞിട്ടുള്ള പത്ത് കാര്യങ്ങളും ഏതൊരു വ്യക്തി സ്വന്തം ജീവിതത്തില്‍ പകര്‍ത്തുന്നുവോ അയാളുടെ ഗൃഹത്തിലും അയാളുള്ള സ്ഥലങ്ങളിലെല്ലാം മഹാലക്ഷ്മിയുടെ അംശാവതാരവും ഐശ്വര്യദേവതയുമായ ശ്രീ ഭഗവതി കുടികൊള്ളും, തീര്‍ച്ച.