കത്തൃദോഷങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ? എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
ഗ്രഹസ്ഥിതിദോഷം
മുഹൂര്‍ത്ത സമയത്തില്‍ ഗ്രഹസ്ഥിതിവശാല്‍ ഒഴിവാക്കേണ്ട ദോഷങ്ങളാണിവിടെ പറയുന്നത്. മുഹൂര്‍ത്ത ലഗ്നത്തില്‍ രാഹു കുജ (ചൊവ്വ), മന്ദന്‍ (ശനി) എന്നിവര്‍ ഉണ്ടാകരുത്. മുഹൂര്‍ത്ത ലഗ്നത്തിനേഴില്‍ പാപഗ്രഹങ്ങളും ശുക്രനും ഉണ്ടാകുവാന്‍ പാടില്ല. 6 ലും 8 ലും 12 ലും ചന്ദ്രന്‍ നില്‍ക്കരുത്. എല്ലാ മുഹൂര്‍ത്തങ്ങള്‍ക്കും 8 ല്‍ ചൊവ്വയെ വര്‍ജ്ജിക്കണം. 12 ല്‍ വ്യാഴം ഉണ്ടാകുന്നതും, ലഗ്നത്തിന്റെ 2 ലും 12 ലും പാപന്‍ നില്‍ക്കുന്നതും നിന്ദ്യമാണ്. ഇവയെല്ലാം എല്ലാ കര്‍മ്മങ്ങള്‍ക്കും വര്‍ജ്ജ്യം തന്നെ. ലഗ്നത്തിന്റെ ഉഭയപാപത്വവും 12 ലെ വ്യാഴത്തിന്റെ സ്ഥിതിയും മുഹൂര്‍ത്തത്തിന് ഒഴിവാക്കാന്‍ കഴിയാതെ വരുമ്പോള്‍ പ്രായശ്ചിത്തപൂര്‍വ്വം സ്വീകരിക്കാമെന്ന് പറയുന്നുണ്ട്. ഇവയൊഴികെ മറ്റുള്ള ദോഷങ്ങള്‍ക്ക് പ്രായശ്ചിത്തം പരിഹാരപ്രദമല്ല. 1 - 2 - 4 - 7 - 10, 5 - 9: ഈ ഭാവങ്ങളില്‍ 1 ഉം 7 ഉം വര്‍ജ്യങ്ങളാണ്. ഒഴികെ 2 - 4 - 5 - 9 - 10. ഈ ഭാവങ്ങളില്‍ എല്ലാ പാപഗ്രഹങ്ങളേയും വര്‍ജിക്കണം. 3 - 6 ഭാവങ്ങളില്‍ എല്ലാ ശുഭഗ്രഹങ്ങളേയും വര്‍ജിക്കണം. ലഗ്നത്തില്‍ ആദിത്യചന്ദ്രന്മാര്‍ ശുഭമല്ല. എന്നാല്‍ ഒഴിവാക്കാനാവാത്ത അവസ്ഥയുണ്ടായാല്‍ പ്രായശ്ചിത്തപൂര്‍വ്വം സ്വീകരിക്കാം. 8 ലും 12 ലും എല്ലാ ഗ്രഹങ്ങളേയും വര്‍ജിക്കുന്നത് ഉത്തമമാണ്. ലഗ്നം ഒഴികെ നിന്ദ്യസ്ഥാനങ്ങളില്‍ നില്‍ക്കുന്ന ഗുളികന് പ്രായശ്ചിത്തം ആവശ്യമില്ല. മുഹൂര്‍ത്തങ്ങളിലൊന്നിലും കേതു വിചാരരമണീയനല്ല. ലഗ്നത്തിന്റെ ഉഭയപാപത്വത്തില്‍ ഒരു ഗ്രഹം കേതുവായിരുന്നാല്‍ ഉഭയപാപത്വം പറയുകവയ്യ. ഇവിടെ വിവാഹാദി കാര്യങ്ങള്‍ക്ക് ആദിത്യചന്ദ്രന്മാരുടെ ഉദയം നിഷേധിച്ചവയാകയാല്‍ പ്രായശ്ചിത്തം ബാധകമല്ല. നാമകരണം, നിഷ്ക്രാമണം, വിവാഹം അന്നപ്രാശനം ഇതുകള്‍ക്ക് സൂര്യോദയരാശി നിഷിദ്ധമാണ്. മറ്റുകര്‍മ്മങ്ങള്‍ക്ക് പ്രയശ്ചിത്തപൂര്‍വ്വം സ്വീകരിക്കാവുന്നതാണ്.
ധനകേന്ദ്ര ത്രികോണേഷുപാപ സ്സൗമ്യ സ്ത്രീഷഷ്ഠയോ
സര്‍വ്വേഗ്രഹാ വ്യയേ രന്ധ്രെലഗ്നേര്‍ക്കെന്ദുചനിന്ദിതാഃ
എന്ന് ഇവിടെ പറഞ്ഞ കാര്യങ്ങള്‍ക്ക് ശാസ്ത്രവിധി
ചന്ദ്രോദയ നിഷേധം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
ചന്ദ്രോദയ നിഷേധം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.