തണുപ്പുകാലത്ത് കിണറ്റില്‍ നിന്നും ചൂട് സമയത്ത് നദിയില്‍ നിന്നും കുളിക്കണമാത്രേ!
രണ്ടുതരത്തില്‍ കുളിപറയുന്നുണ്ടെങ്കിലും ദിനചര്യയുടെ ഭാഗമായി രണ്ടുനേരം കുളിക്കാനും മലയാളിക്ക് മടിയില്ലായിരുന്നു. ഓരോ ദിവസവും ആരംഭിക്കുന്നതും ദിവസം അവസാനിപ്പിച്ച് കിടക്കയിലേയ്ക്ക് പോകുന്നതും കുളിക്ക് ശേഷമായിരുന്നു.
തണുപ്പുകാലത്ത് നദികളിലെ വെള്ളത്തിനെ അപേക്ഷിച്ച് കിണറ്റിലെ ജലത്തിന് തണുപ്പ് കുറവായിരിക്കുമെന്നതു കൊണ്ടാണ് ഈ കാലയളവില്‍ കിണറ്റിലെ വെള്ളത്തില്‍ കുളിക്കണമെന്ന് പറയുന്നത്.
സാവധാനം മാത്രം ചൂടാവുകയും സാവധാനം മാത്രം തണുക്കുകയും ചെയ്യുന്ന സ്വഭാവമാണ് ജലത്തിനുള്ളത്.
ബാഷ്പീകരണം പെട്ടെന്ന് നടക്കുമ്പോള്‍ വെള്ളത്തിന് തണുപ്പ് കൂടുതലായിരിക്കും. വലിയ പാത്രങ്ങളിലും നദികളിലുമാണ് ബാഷ്പീകരണപ്രക്രിയ എളുപ്പത്തില്‍ നടക്കുന്നത്. അന്തരീക്ഷവുമായി ജലോപരിതലത്തിന് കൂടുതല്‍ സമ്പര്‍ക്കമുള്ളതുകൊണ്ടാണ് ബാഷ്പീകരണം കൂടുതല്‍ നടക്കുന്നത്. ബാഷ്പീകരണത്തിനു വേണ്ട താപം വെള്ളത്തില്‍ നിന്നും വലിച്ചെടുക്കുന്നതുകൊണ്ടാണ് വെള്ളം കൂടുതല്‍ തണുക്കുന്നത്.
എന്നാല്‍ മഞ്ഞുകാലത്ത് അന്തരീക്ഷ താപനില കുറഞ്ഞിരിക്കുന്നതിനാല്‍ ബാഷ്പീകരണം കുറഞ്ഞ തോതില്‍ മാത്രമേ നടക്കുകയുള്ളൂ.
ബാഷ്പീകരണം കുറവായതിനാല്‍ കിണറ്റിലെ വെള്ളത്തില്‍ നിന്നും കുറച്ചു താപം മാത്രമേ നഷ്ടപ്പെടുന്നുള്ളൂ ജലോപരിതലത്തിന്റെ കൂടുതല്‍ ഭാഗവും അന്തരീക്ഷവുമായി സമ്പര്‍ക്കമുള്ള നദികളില്‍ താരതമ്യേന ബാഷ്പീകരണം കൂടുതല്‍ നടക്കുമെന്നതിനാല്‍ നദിയിലെ വെള്ളത്തിന് കൂടുതല്‍ തണുപ്പായിരിക്കുകയും ചെയ്യും.