പുണ്യകര്‍മ്മങ്ങളൊക്കെ ചെരുപ്പൂരി നിര്‍വഹിക്കണമെന്ന് പറയാറുണ്ടെങ്കിലും ക്ഷേത്രത്തില്‍ കയറുന്നതിനുമുമ്പ് ചെരുപ്പൂരണമെന്ന് പറയുന്നത് നിര്‍ബന്ധമാണ്. ചില ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ഊരേണ്ടതില്ലെങ്കിലും എല്ലാ അമ്പലങ്ങളിലും ചെരുപ്പൂരേണ്ടതുതന്നെ. ഈ നിര്‍ബന്ധം കാരണം പലരും അമ്പലത്തിനു പുറത്ത് നിന്ന് തൊഴുതുമാടങ്ങുന്നതും ഒരു കാഴ്ചയാണ്.
ക്ഷേത്രമതില്‍ക്കെട്ടിനകം ദേവഭൂമിയെന്നാണ് ഹൈന്ദവസങ്കല്‍പ്പം. ഇതിനര്‍ത്ഥം മറ്റു സ്ഥലങ്ങളില്‍ ദൈവം സ്ഥിതിചെയ്യുന്നില്ലയെന്നല്ല. ചെരുപ്പൂരി ക്ഷേത്രത്തിനുള്ളിലേക്ക് കടക്കുന്നതോടെ ഭക്തരുടെ പാദം സ്വാഭാവികമായും കാന്തശക്തിയുള്ള തറയിലേക്കാണ് പതിക്കുന്നത്. ഇതോടെ മനുഷ്യന്റെ ആരോഗ്യത്തിനുത്തമമെന്നു കണ്ടുപിടിക്കപ്പെട്ടിട്ടുള്ള ഭൗമകാന്തികപ്രസരണം ശരീരത്തിലേക്ക് സംക്രമിക്കപ്പെടുകയാണ് സംഭവിക്കുന്നത്. ഇതുമാത്രമല്ല, ഔഷധസസ്യങ്ങളുടെ ഇലകളും പൂക്കളും വീണ ജലം വീഴുന്നത് കാരണം ക്ഷേത്രപരിസരത്തെ മണ്ണിന് ഔഷധഗുണവും കാണും.
ഇതൊക്കെക്കൂടിയാകുമ്പോള്‍ അഹങ്കാരമില്ലാതെ ചെരുപ്പുപേക്ഷിച്ച് ഈശ്വരദര്‍ശനം നടത്തിയാല്‍ തന്നെ ഇതിലൂടെ ആധുനിക ശാസ്ത്രം പറയുന്ന രീതിയിലുള്ള മാഗ്നെറ്റിക്ക് തെറാപ്പിയും നടക്കുന്നു.