കേതുദയം :- മുഹൂര്‍ത്തസമയത്ത് ശ്രദ്ധിക്കേണ്ട കാരങ്ങള്‍ ഏവ?


കേതുദയം :- മുഹൂര്‍ത്തസമയത്ത് ശ്രദ്ധിക്കേണ്ട കാരങ്ങള്‍ ഏവ?

   "കേതുദയെചസംജാതെ വര്‍ജ്ജയേദ്ദിവസ്ത്രയം" എന്ന് നിയമപ്രകാരം കേതു ആകാശത്തില്‍ ഉദിച്ചുകണ്ടാല്‍ മൂന്നുദിവസം കഴിയും വരെ ശുഭകര്‍മ്മാനുഷ്ഠാനങ്ങളൊന്നും ചെയ്യരുത്. ബൃഹല്‍സംഹിതയില്‍ അനേകം കേതുക്കളെ പറയുന്നുണ്ട്. അതിനോടൊന്നും വരാഹമിഹിരാചാര്യനു സമ്മതമില്ല. ശൂന്യാകാശത്തില്‍ ബാഹ്യവസ്തുക്കളുടെയൊന്നും ബന്ധമില്ലാത്ത സ്വയം പ്രകാശിച്ചുകാണുന്ന ഒരു തരം പ്രകാശധോരണിക്കാണ് കേതുവെന്നു പറയേണ്ടതെന്നാണ് ആചാര്യപക്ഷം. മറ്റുള്ള ആചാര്യന്മാര്‍ ധ്വജം, അസ്ത്രം, ഗൃഹം, വൃക്ഷം, ധൂമസ്തംഭം, ഇന്ദ്രചാപം, ശൂലം എന്നിങ്ങനെയുള്ള ആകൃതികളില്‍ കാണാന്‍ കഴിയുന്നതെല്ലാം കേതുവാണെന്ന് പറയപ്പെടുന്നു. ഈ കേതുവിനെ ഗണിതം കൊണ്ട് അറിയാന്‍ കഴിയുന്ന ഒന്നല്ല. അതുകൊണ്ടുതന്നെ ഇത് ഗോളമല്ലെന്ന് സ്പഷ്ടം.

കേതോചാരസ്തു വീജ്ഞാതും ഗണിതേന നശക്യതെ
യദാതു ദൃശ്യതെ വ്യോമ്നി ചിന്തനീയ സ്സവാതദാ

 എന്നും

അനിഷ്ടദോ ധൂമകേതു ശ്ശക്രചാപസ്യസന്നിഭഃ
ദ്വീത്രീചതുശൂല രൂപഃ സച രാജ്യാന്തകൃല്‍സദാഃ

എന്നും വിധികാണുന്നു.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.