ആര്‍ത്തവകാലയളവില്‍ സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുകയോ ദര്‍ശനം നടത്തുകയോ ചെയ്യരുതെന്ന് പുരുഷന്മാര്‍ പറഞ്ഞുപോയാല്‍ അവരെ ആരും തന്നെ സ്ത്രീവിരുദ്ധന്‍ എന്ന് വിളിച്ച് ആക്ഷേപിക്കരുത്.
ആര്‍ത്തവകാലയളവില്‍ സ്ത്രീക്ക് പ്രത്യേകം മുറിയും കിടക്കയും വരെ നല്‍കിയിരുന്ന പഴയതലമുറ ആ കാലയളവിനെ അശുദ്ധിയുടെ നാളുകള്‍ എന്നാണ് വിളിച്ചിരുന്നത്.
ഈ കാലയളവില്‍ ക്ഷേത്രദര്‍ശനം പോയിട്ട് ഭവനത്തിന്റെ മുന്‍വശത്തുവരാനോ ഔഷധസസ്യങ്ങളുടെ സമീപത്തു ചെല്ലാന്‍ പോലും അവകാശമുണ്ടായിരുന്നില്ല. പുരുഷസാമീപ്യവും അനുവദിച്ചിരുന്നില്ല.
ശബരിമല പോലുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താന്‍ വ്രതമനുഷ്ഠിച്ചിരുന്നവര്‍ വീട്ടിലെ സ്ത്രീകളുടെ ആര്‍ത്തവകാലത്ത് ഭക്ഷണം പുറത്തുവച്ച് സ്വന്തമായി പാകംചെയ്ത് കഴിച്ചിരുന്ന കാലവും ഉണ്ടായിരുന്നു.
ആര്‍ത്തവകാലയളവില്‍ സ്ത്രീയുടെ ശരീരോഷ്മാവ് വ്യത്യാസപ്പെട്ടിരിക്കും. ഇങ്ങനെ ഉള്ള സമയത്ത് ക്ഷേത്രദര്‍ശനം നടത്തിയാല്‍ ആര്‍ത്തവസ്ത്രീയുടെ ശരീര ഊഷ്മാവിന്റെ വ്യത്യാസം ദേവബിംബത്തെയും ബാധിക്കും. ചൈതന്യവത്തായ ഈശ്വരാംശത്തില്‍ ഈ വ്യത്യാസം സംഭവിക്കാതിരിക്കാനാണ് ആര്‍ത്തവനാളില്‍ സ്ത്രീക്ക് ക്ഷേത്രപ്രവേശനം അനുവദിക്കാത്തത്.
ആര്‍ത്തവകാലത്ത് പട്ടുനൂല്‍പ്പുഴു വളര്‍ത്തുന്ന സ്ഥലത്ത് സ്ത്രീകള്‍ പോയാല്‍ പുഴുക്കളൊക്കെ ചത്തുപോകുമെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്. അതായത് ചെറിയ ഊഷ്മാവ് വ്യത്യാസം പോലും അവയെ ബാധിക്കുമെന്നര്‍ത്ഥം. പട്ടുനൂല്‍ സ്വന്തം ശരീരത്തില്‍ സൃഷ്ടിച്ച് വലയം ഉണ്ടാക്കി അതിനകത്ത് സമാധിയിരിക്കുന്ന പുഴുക്കളെപ്പോലെ തന്നെയാണ് ക്ഷേത്രഘടനയിലെ ദേവന്റെ സ്ഥാനവും.
അങ്ങനെ ദേവചൈതന്യത്തെ ബാധിക്കുമെന്ന് സാരം.