ക്ഷേത്രത്തില്‍ ശബ്ദം നാമജപത്തിന് മാത്രമേ ആകാവോ?

  കേരളത്തിലെ മിക്കക്ഷേത്രങ്ങള്‍ക്കുള്ളിലും ഇപ്പോള്‍ ഒരു ബോര്‍ഡ് തൂക്കിയിരിക്കുന്നത് കാണാം. ശബ്ദം നാമജപത്തിന് മാത്രമെന്നാണ്‌ അതില്‍ തെളിഞ്ഞുകാണുന്ന അക്ഷരങ്ങള്‍.

  ക്ഷേത്രവിധി വ്യക്തമായി മനസ്സിലാക്കാതെ ക്ഷേത്രദര്‍ശനം നടത്താനെത്തുന്നവരെ ഉദ്ദേശിച്ചാണ് ഇങ്ങനെ എഴുതിവച്ചിരിക്കുന്നത്. നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളും രാഷ്ട്രീയവും വരെ ക്ഷേത്രമതില്‍ക്കെട്ടിനുള്ളില്‍ ചിലര്‍ സംസാരിക്കാന്‍ ധൈര്യം കാണിച്ചതോടെയാണ് ക്ഷേത്രഭരണസമിതികള്‍ക്ക് ഇങ്ങനെ എഴുതി വയ്ക്കേണ്ടി വന്നത്.

  ഓരോ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുമ്പോഴും ക്ഷേത്രമതില്‍ക്കെട്ടിനുള്ളില്‍ കയറിക്കഴിഞ്ഞാല്‍ ഈശ്വരനാമം മാത്രമേ ജപിക്കാവു എന്ന് വിധിയുണ്ട്. മനസ്സില്‍ പോലും ഈശ്വരനാമമേ പാടുള്ളുവെന്നാണ്‌ ആചാര്യന്മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇതിന്റെ ഗുണം ശാസ്ത്രീയവുമാണ്.

  അതാത് ക്ഷേത്രത്തിലെ ആരാധനാമൂര്‍ത്തിയുടെ ധ്യാനമെന്തെന്ന് മനസ്സിലാക്കി ദര്‍ശനം നടത്താന്‍ കഴിഞ്ഞാല്‍ ഫലം ഉത്തമമായിരിക്കും. (ആരാധനാമൂര്‍ത്തിയുടെ ധ്യാനം - ആരാധനാമൂര്‍ത്തിയായ ദേവന്റെ / ദേവിയുടെ രൂപം വര്‍ണ്ണിച്ചുകൊണ്ടുള്ള ശ്ലോകം).

  ക്ഷേത്രമതില്‍ക്കെട്ടിനുള്ളില്‍ കടന്നാല്‍ മറ്റൊന്നും സംസാരിക്കാന്‍ പാടില്ല - വെറും നാമജപം മാത്രം. മുറുക്കുന്നതോ പുകവലിക്കുന്നതോ നിഷിദ്ധമാണ്. കൂടാതെ മലമോ മൂത്രമോ വീഴാന്‍ അവസരം നല്‍കരുത്. തുപ്പല്‍, നഖം, രക്തം, മുടി എന്നിവ വീഴുന്നതും അശുഭകരമാണെന്ന് പറഞ്ഞിട്ടുണ്ട്. അതായത് ഇതൊക്കെ വീഴാതെ ശ്രദ്ധിക്കണമെന്നര്‍ത്ഥം. 

  അഥവാ ഇങ്ങനെ സംഭവിച്ചുപോയാലോ എന്ന് ചോദിച്ചാല്‍, അങ്ങനെ എങ്കില്‍ സ്വന്തം ചെലവില്‍ പുണ്യാഹം നടത്തി ദോഷപരിഹാരം ചെയ്യാവുന്നതാണെന്ന് പരിഹാരക്രിയയില്‍ പറയുന്നു.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.