സന്ധ്യാദികള്‍ :- മുഹൂര്‍ത്ത സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ?

സന്ധ്യാദികള്‍ :- മുഹൂര്‍ത്ത സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ?

സന്ധ്യകള്‍ നാലാണ് :-
  1. പ്രാതസ്സന്ധ്യ.  - രൗദ്രി എന്ന് നാമം
  2. മധ്യാഹ്നസന്ധ്യാ. ബ്രാഹ്മീ എന്ന് നാമം
  3. സായന്തനസന്ധ്യാ. പൈശാചീ എന്ന് നാമം
  4. അര്‍ദ്ധരാത്രീസന്ധ്യാ. രാക്ഷസീ എന്ന് നാമം

   ഇങ്ങനെ നാല് സന്ധ്യകളാണ് ഒരു ദിവസം. സൂര്യോദയാല്‍പൂര്‍വ്വം ആറു നാഴിക പ്രാതസന്ധ്യ. മധ്യാഹ്നം പത്തു വിനനാഴിക മധ്യാഹ്നസന്ധ്യാ. സൂര്യാസ്തമനാല്‍പരം രണ്ടുനാഴിക സായന്തനസന്ധ്യാ. അര്‍ദ്ധരാത്രിയില്‍ പത്തു വിനനാഴിക അര്‍ദ്ധരാത്രീസന്ധ്യാ.  ഈ സമയം എല്ലാ ശുഭകര്‍മ്മങ്ങള്‍ക്കും ഒഴിവാക്കണം. എന്നാല്‍ വിവാഹം, നിഷേകം, ചോറൂണ്, ഇവക്കു പ്രാതസ്സന്ധ്യാ  (രൗദ്രി) സമയം ആറുനാഴിക ഒഴിവാക്കണം. മറ്റു ശുഭകര്‍മ്മങ്ങള്‍ക്കെല്ലാം പ്രാതസ്സന്ധ്യാ  (രൗദ്രി) സമയം നാല് നാഴിക വര്‍ജിച്ചാല്‍മതി. മറ്റു മൂന്നും സന്ധ്യകളും അതേവിധം വര്‍ജിക്കണം.

ഭുക്ത്യുദ്വാഹ നിഷേകേഷു ഭാസ്കരസ്യോദയാല്‍ പുരാഃ
ഷണ്‍നാഡികാ വിവര്‍ജ്യാസ്യുഃ ചതസ്രോന്ന്യേഷു കര്‍മ്മസു
ആദിത്യസ്തമയാല്‍ പശ്ചാല്‍ ത്യജന്തി ഘടികാ ദ്വയം
മധ്യാഹ്നെ ചാര്‍ദ്ധരാത്രേച ത്യാജ്യാ ദശവിനാഡികാ

എന്ന് മേല്‍പ്പറഞ്ഞവയ്ക്കുള്ളവിധി. 

  ഇവിടെ ശിവപ്രദോഷ ദിവസത്തിനു ഈപറഞ്ഞ നിയമങ്ങളൊന്നും ബാധകമല്ല. കാരണം അന്നേദിവസം എട്ടാമത്തെ അംശംമുതല്‍ അര്‍ദ്ധരാത്രി കഴിവോളം എല്ലാ ശുഭകര്‍മ്മങ്ങള്‍ക്കും നിഷിദ്ധമാണ്. ഈ സമയം ശിവാരാധനാസമയമാകുന്നു.

മിതസന്ധ്യാ ത്രയോദശ്യാമാസ്മരന്‍ അത്മനോഹിതം
അഹ്നോƒഷ്ടാംശ സംയുക്തം രാത്ര്യാര്‍ദ്ധം മൗനമാചരേല്‍. 

എന്ന് വിധികാണുന്നു. 

   വിശേഷാല്‍ അഭിജിത്ത് എന്നമുഹൂര്‍ത്തം നിത്യവും സംഭവിക്കുന്നുണ്ട്. പകല്‍ 15 മുഹൂര്‍ത്തവും രാത്രി 15 മുഹൂര്‍ത്തവും വീതം നിത്യം 30 മുഹൂര്‍ത്തമുണ്ട്‌. ദിനനാഴികയെ പതിനഞ്ചായി ഭാഗിച്ചാല്‍ വരുന്ന ഒരു ഭാഗത്തിലെ നാഴിക വിനനാഴികകളാണ് ഒരു മുഹൂര്‍ത്തസമയം. ഇതേവിധം രാത്രിനാഴികയെ 15 ആയി ഭാഗിച്ചാല്‍ ഒരു ഭാഗത്തില്‍ വരുന്ന നാഴിക വിനനാഴികകളാണ് രാത്രിയിലെ ഒരു മുഹൂര്‍ത്തസമയം.

    പകലിനെ പതിനഞ്ചായി ഭാഗിച്ചാല്‍ കിട്ടുന്ന എട്ടാമത്തെ മുഹൂര്‍ത്തമാണ് "അഭിജിത്ത് മുഹൂര്‍ത്തം". ഈ മുഹൂര്‍ത്ത സമയം മധ്യാഹ്നസന്ധ്യയിലെ സന്ധ്യാകാലദോഷമായി പത്തു വിനനാഴിക ഒഴിവാക്കി ബാക്കിസമയം എല്ലാശുഭകര്‍മ്മങ്ങള്‍ക്കും അത്യന്തം ശുഭകരമാണ്.

അഭിജിന്നാമ മധ്യാഹ്നെ മുഹൂര്‍ത്തോ വൈഷ്ണവസ്മൃതഃ
ചക്രമാദായ ഭഗവാന്‍ വിഷ്ണുര്‍ ദോഷാന്‍ വ്യപോഹതി.

എന്നും പ്രമാണമുണ്ട് 

ഉല്‍പാത വിഷ്ടി വ്യതിപാതപൂര്‍വ്വാന്‍
നിഹന്തി ദോഷാ നഭിജിന്മുഹൂര്‍ത്തഃ
കരോതി യാമ്യാമപഹായ കാഷ്ഠാം
ദിഗന്തരാണി വ്രജതോര്‍ത്ഥസിദ്ധീം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.