ജന്മാഷ്ടമക്കൂറ്
ജനിച്ച നക്ഷത്രക്കൂറിന്റെ 8 മത്തെ രാശിക്ക് "ജന്മാഷ്ടമം" എന്ന് പറയുന്നു. ഈ അഷ്ടമരാശിക്കൂറില്‍ വരുന്ന ചന്ദ്രനെ മുഹൂര്‍ത്തങ്ങള്‍ക്ക് വര്‍ജ്ജിക്കണം. അഷ്ടമരാശിക്കൂറിലെ ചന്ദ്രനെന്നാല്‍ ആ രാശിയിലുള്ള രണ്ടേകാല്‍ നക്ഷത്രം എന്നര്‍ത്ഥമാണ്.
ഉദാഹരണം :-
മകം, പൂരം, ഉത്രത്തില്‍ കാല്‍ - ചിങ്ങക്കൂറ്. ഈ ഒമ്പത് പാദത്തില്‍ ജനിച്ച ചിങ്ങക്കൂറുകാര്‍ക്ക് പൂരോരുട്ടാതി കാലും, ഉത്രട്ടാതി, രേവതി - മീനക്കൂറ് എന്ന 9 പാദങ്ങള്‍ അഷ്ടമരാശിക്കൂറായ പാദങ്ങളാണ്. അതുകൊണ്ട് ചിങ്ങത്തില്‍ വരുന്ന 9 നക്ഷത്രപാദങ്ങള്‍ക്ക് മീനത്തില്‍ വരുന്ന 9 നക്ഷത്രപാദങ്ങളിലെ ചന്ദ്രന്‍ നിഷിദ്ധനാണ്. ഇങ്ങനെ ഓരോ രാശിക്കും അതിന്റെ അഷ്ടമരാശിയിലെ നക്ഷത്രപാദങ്ങള്‍ വര്‍ജ്ജിക്കണം. ഇതേവിധം ആറാംക്കൂറും പന്ത്രണ്ടാംക്കൂറും വര്‍ജ്ജിക്കണമെന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ആറും പന്ത്രണ്ടും ആചാരബഹിഷ്ഠങ്ങളാണ്. വര്‍ജ്ജിക്കുന്നത് ഉത്തമംതന്നെ. എന്തുകൊണ്ടെന്നാല്‍ :-
ഷഷ്ടാഷ്ടമെ ദ്വാദശകശ്ചരാശി
സ്സര്‍വ്വേഷു കര്‍മ്മണ്യതിഗര്‍ഹണീയഃ
എന്ന് ശാസ്ത്രവചനം കാണുണ്ട്.
അഷ്ടമേന്ദു ച തദ്രാശിംവര്‍ജയേല്‍ സര്‍വ്വകര്‍മ്മസു.
എന്ന ശാസ്ത്രവചനം കാണുന്നത് കൊണ്ട് അഷ്ടമം മാത്രം വര്‍ജ്ജിച്ചാല്‍ മതിയെന്നും ആറും പന്ത്രണ്ടും ആചാരബഹിഷ്ഠങ്ങളെന്നും കരുതുന്നതില്‍ തെറ്റില്ല.
ജന്മാഷ്ടമദോഷം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
ജന്മാഷ്ടമദോഷം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.