സൂര്യസംക്രാന്തി :- മുഹൂര്‍ത്തസമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ?


സൂര്യസംക്രാന്തി  :- മുഹൂര്‍ത്തസമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ?

  രാശിസംക്രാന്തി, ബിംബസക്രാന്തി എന്നിങ്ങനെ രണ്ടുവിധം. ആദിത്യന്‍ ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് സംക്രമിക്കുന്നതിനെ "രാശിസംക്രാന്തി" എന്ന് പറയുന്നു. ഈ സംക്രമസമയത്തിന്റെ മുമ്പ് 16 നാഴികയും പിന്‍മ്പ് 16 നാഴികയും സമയത്തെ "ബിംബസംക്രാന്തി" എന്ന് പറയുന്നു. ഈ രണ്ടുസമയവും വര്‍ജിക്കണം. അതിനാല്‍ സംക്രമം പകലായാല്‍ പകല്‍ മുഴുവനും; രാത്രിയായാല്‍ രാത്രിമുഴുവനും വര്‍ജിക്കണം. രാശിസംക്രാന്തി നാഴിക വിനനാഴികകളുടെ മുമ്പും പിമ്പുമുള്ള 16 നാഴികകള്‍ കൃത്യമായി അറിയണമെങ്കില്‍ സൂര്യസ്ഫുടഭേദം സൂര്യബിംബകലാഭേദം എന്നിവകള്‍ ഗണിതവിധിപ്രകാരം അറിയണം.

ഈ പറഞ്ഞതിന്

യസ്മിന്‍ ദിനെര്‍ക്ക സംക്രാന്തി സ്തദ്ദിനെ കര്‍മ്മവര്‍ജയേല്‍
യദ്രാത്രൗസംക്രമസ്തസ്യാം രാത്രൗകര്‍മ്മവിവര്‍ജയേല്‍.
രവിസംക്രമണാല്‍ പൂര്‍വ്വം പരതശ്ചാപിഷോഡശ.
ഘടികാശ്ച വിവര്‍ജാസ്സ്യുസ്സര്‍വ്വേഷുശുഭ കര്‍മ്മസു.

   എന്ന് ശാസ്ത്രവിധിയുണ്ട്. ഇവിടെ രാശിസംക്രാന്തിയുടെ ഇരുപുറവും - മുമ്പും പിമ്പും - ഏഴരനാഴിക വര്‍ജിച്ചാല്‍മതിയെന്ന ഒരു പക്ഷം കാണുന്നുണ്ട്. ഇതു ആചാരവിഹീനമായതിനാല്‍ സ്വീകാര്യമല്ല. ബിംബസംക്രാന്തികാലം ദേവാര്‍ച്ചനം ദാനം എന്നിവയ്ക്കും ശുഭമാണ്‌. അതിനാല്‍ ഇത് പുണ്യകാലമെന്ന് പ്രകീത്തിക്കപ്പെടുന്നു. 

  കര്‍ക്കിടക സംക്രമം ദക്ഷിണായനപുണ്യകാലം. മകരസംക്രമം ഉത്തരായനപുണ്യകാലം. തുലാസംക്രമം വിഷുവല്‍ പുണ്യകാലം. ഇവയ്ക്കുമുമ്പും പിമ്പും ഓരോ ദിവസം വര്‍ജിക്കണം. മറ്റു എട്ടുമാസവും സംഭവിക്കുന്ന സംക്രാന്തികള്‍ക്ക് മുപ്പത് നാഴിക വര്‍ജിച്ചാല്‍മതി. ഇത് ഏറ്റവും ഉത്തമപക്ഷമാണ്.

അയനെ വിഷുവത്യന്ന്യാ സ്വര്‍ക്കാ സംക്രാന്തിഷുക്രമാല്‍
ത്രിദിനൈകദിനം ത്രിംശന്നാ ഡ്യാസ്ത്യാജ്യാ; സ്വപാര്‍ശയോഃ

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.