വിഷം (വിഷകാലം) :-മുഹൂര്‍ത്ത സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ?


  കാര്‍ത്തിക നക്ഷത്രം മുതല്‍ ഭരണിവരെ 27 നക്ഷത്രങ്ങളില്‍ ഇവിടെ പറയുന്ന നാഴിക കഴിഞ്ഞ് 4 നാഴികാകാലമാണ് "വിഷകാലം". ഈ വിഷകാലം ഒഴിച്ച് മുമ്പോ പിമ്പോ മുഹൂര്‍ത്തങ്ങള്‍ക്കുത്തമം. എല്ലാ നക്ഷത്രങ്ങള്‍ക്കും താഴെ കാണുന്നവിധമുള്ള നാഴിക കഴിഞ്ഞ് നാല് നാഴികയാണ് വിഷകാലം. 

  കാര്‍ത്തികയ്ക്ക് 30 നാഴിക, രോഹിണി 40 നാഴിക, മകീര്യത്തിന് 14 നാഴിക, തിരുവാതിരയ്ക്ക് 11 നാഴിക, പുണര്‍തത്തിന് 30 നാഴിക, പൂയ്യത്തിന് 20 നാഴിക, ആയില്യത്തിന് 32 നാഴിക, മകത്തിന് 30 നാഴിക, പൂരത്തിന് 20 നാഴിക, ഉത്രത്തിന് 18 നാഴിക, അത്തത്തിന് 22 നാഴിക, ചിത്രയ്ക്ക് 20 നാഴിക, ചോതിയ്ക്ക് 14 നാഴിക, വിശാഖത്തിന് 14 നാഴിക, അനിഴത്തിന് 10 നാഴിക, തൃക്കേട്ടയ്ക്ക് 14 നാഴിക, മൂലത്തിന് 20 നാഴിക, പൂരാടത്തിന് 24 നാഴിക, ഉത്രാടത്തിന് 20 നാഴിക, തിരുവോണത്തിന് 10 നാഴിക, അവിട്ടത്തിന് 10 നാഴിക, ചതയത്തിന് 18 നാഴിക, പുരോരുട്ടാതിക്ക് 16 നാഴിക, ഉത്രട്ടാതിക്ക് 24 നാഴിക, രേവതിക്ക് 30 നാഴിക, അശ്വതിക്ക് 50 നാഴിക, ഭരണിക്ക് 24 നാഴിക. മേല്‍പ്പറഞ്ഞ നാഴികകള്‍ കഴിഞ്ഞുവരുന്ന നാല് നാഴികകാലം വിഷകാലങ്ങളാണ്. വിഷകാലം ശുഭകര്‍മ്മങ്ങള്‍ക്ക് വര്‍ജ്ജിക്കണം.

അംഗേ. നൈവ. വിയല്‍. പയൊ. നില. നാരോ.
രാഗി. നഗം. നാഖുനാ.
ദിവ്യം. രാഷ്ട്ര, നരൊ, ഭയാ, ദ്വിട, നടൊ,
വാദ്യം, നരോ, വീരനൂല്‍
നിഷ്ഠാ, നിത്യ, നയൊ, ദയം, വിരാള്‍,
നിംബാ, നിശാ, വക്രനുല്‍,
ഹവ്യാശാദിഷു തനാതീത്യപരതൊ നാട്യ
ശ്ചതസ്രൊവിഷം.

എന്ന് ഇതിന് ശാസ്ത്രവിധി.

  കാര്‍ത്തിക മുതല്‍ കണക്കാക്കണമെന്ന് കാണിച്ചിരിക്കുന്നത്: ഈ ശാസ്ത്രവിധിയുടെ ആരംഭകാലം 27 നക്ഷത്രങ്ങളില്‍ പ്രഥമനക്ഷത്രമായി കാര്‍ത്തിക നക്ഷത്രമായിരുന്നു പരിഗണിച്ചിരുന്നത്. എന്നതിന് ദൃഷ്ടാന്തമാണ് അക്കാലത്ത് വസന്തവിഷുവല്‍പുണ്യകാലം - ഖമദ്ധ്യേരേഖയ്ക്കും ഭൂമദ്ധ്യരേഖയ്ക്കും നേരെ സൂര്യനുദിച്ചിരുന്ന സമരാത്രിന്ദിവദിനം - ഇടവം ഒന്നിനാണ് സംഭവിച്ചിരുന്നത്. കാര്‍ത്തിക ഞാറ്റുവേലയില്‍; എന്ന് കൂടി അറിയുക. ഇവിടെ വിഷകാലാരംഭം കാണിച്ച നാഴികകളില്‍ തിരുവാതിരയ്ക്കും അത്തത്തിനും 21 നാഴിക കഴിഞ്ഞും; മൂലത്തിന് 56 നാഴിക കഴിഞ്ഞും വിഷകാലം ആചരിക്കണമെന്ന് കാലാമൃതവും മുഹൂര്‍ത്തരത്നവും പറയുന്നുണ്ട്. ആചാരപക്ഷം ഉത്തമത്വേന അംഗീകരിക്കാന്‍ വിരോധമില്ലെന്നും കാണുന്നു.

കത്തൃദോഷങ്ങള്‍ എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.