ജന്മനക്ഷത്രദോഷം


ജന്മനക്ഷത്രദോഷം

  മുഹൂര്‍ത്തലഗ്നകര്‍ത്താവ് ഏത് നക്ഷത്രത്തിലേത് പാദത്തില്‍ ജനിച്ചാലും ആ ജനിച്ച നക്ഷത്രപാദം ശുഭകര്‍മ്മങ്ങള്‍ക്ക് വര്‍ജിക്കണം. ആ നക്ഷത്രപാദത്തിന്റെ പൂര്‍വ്വം കഴിഞ്ഞുപോയ -തൊട്ടുമുന്നില്‍ കഴിഞ്ഞുപോയ നക്ഷത്രപാദം നൂറ്റിഎട്ടാംപാദമാകയാല്‍ (108 മത്തെ പാദം)  ആ പാദം    ശുഭകര്‍മ്മങ്ങള്‍ക്ക് വര്‍ജ്ജിക്കണം. ജന്മനക്ഷത്രപാദത്തിന്റെ 88 മത്തെ (എണ്‍പത്തിയെട്ടാമത്തെ) പാദമായി വരുന്ന നക്ഷത്രപാദവും ശുഭകര്‍മ്മങ്ങള്‍ക്ക് വര്‍ജിക്കണം. എന്തുകൊണ്ടെന്നാല്‍ ആ പാദങ്ങള്‍ക്ക് "വൈനിശികാംശക" പാദങ്ങളെന്നാണ് പറയുന്നത്. ഇവയെല്ലാം കത്തൃദോഷം ചെയ്യുന്നവയാകയാല്‍ ഒരു കര്‍മ്മാരംഭത്തിനും സ്വീകരിക്കരുത്.

ഉദാഹരണം :-

  അശ്വതി ഒന്നാം പാദത്തിന്നു രേവതി നാലാം പാദം നൂറ്റിയെട്ടാം (108) പാദവും തിരുവോണം നാലാം പാദം എണ്‍പത്തിയെട്ടാം (88) പാദവുമാകുന്നു. അശ്വതി രണ്ടാം പാദത്തിന് അശ്വതി ഒന്നാം പാദം നൂറ്റിയെട്ടാം പാദവും, അവിട്ടം ഒന്നാം പാദം എണ്‍പത്തിയെട്ടാം പാദവുമാണ്. അശ്വതി മൂന്നാം പാദത്തിന് അശ്വതി രണ്ടാം പാദം നൂറ്റിയെട്ടാം പാദവും അവിട്ടം രണ്ടാം പാദം എണ്‍പത്തിയെട്ടാം പാദവുമാണ്. ഇങ്ങനെ തുടര്‍ന്ന് വരുന്ന ഓരോ പാദത്തിനും നൂട്ടിയെട്ടും എണ്‍പത്തിയെട്ടും പാദങ്ങള്‍ രേവതി അന്ത്യപാദത്തോളം കണക്കാക്കികൊള്ളുക.

അഷ്ടാശിതിതിമംഭാഗം വൈനാശാഖ്യം വിവര്‍ജയേല്‍
അഷ്ടോത്തരശതാംശംച വിശേഷാന്മരണ പ്രദം.

എന്നാണ് മേല്‍പ്പറഞ്ഞതിനുള്ള ശാസ്ത്രവിധി.
------------------------------------------------------------------------------------------------------
(ഓരോ നക്ഷത്രത്തേയും നാല് പാദങ്ങളായാണ് വിഭജിച്ചിരിക്കുന്നത്. ഒരു പാദം = 15 നാഴികയാണ്, നാല് പാദങ്ങള്‍ = 4 x 15 നാഴിക = 60 നാഴിക, ഒരു നക്ഷത്രം = 60 നാഴിക)


ജന്മാഷ്ടമക്കൂറ് എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.