സൂര്യദര്‍ശനം നിഷിദ്ധമായ സമയങ്ങള്‍ ഏതൊക്കെ?

  പ്രഭാത സൂര്യദര്‍ശനത്തിനും നമസ്ക്കാരത്തിനുമൊക്കെ ഭാരതീയത അതീവ പ്രാധാന്യം നല്‍കുന്നുണ്ട്. സായാഹ്നസൂര്യനെ നോക്കുന്നതും സൂര്യപ്രഭയേല്‍ക്കുന്നതും സൗന്ദര്യവര്‍ദ്ധനയ്ക്ക് സഹായകമാണെന്ന് പോലും ഒരു ചൊല്ലുണ്ട്. പക്ഷെ സൂര്യനെ നോക്കാന്‍ പാടില്ലാത്ത നിഷിദ്ധ സമയങ്ങളെപ്പറ്റിയും ആചാര്യന്മാര്‍ പ്രതിപാദിച്ചിട്ടുണ്ട്.

  "സൂര്യനെന്നൊരു നക്ഷത്രം, ഭൂമിയെന്നൊരു ഗോളം" - ഈ പഴയ വരികളുണ്ടായതും പ്രപഞ്ചകോടിയില്‍ നിന്നുതിരുന്ന തത്വം, ശാസ്ത്രജ്ഞാനം പകര്‍ന്നു തരുന്ന ഭാവനയില്‍ നിന്നാകാം. അണ്ഡകടാഹങ്ങള്‍ക്കുമേലെ അപ്രമേയമായി വിലസുന്ന സൂര്യനെന്ന മഹാത്ഭുതത്തെ സംബന്ധിച്ച് എത്രയെത്ര കഥകള്‍ നാം കേട്ടിരിക്കുന്നു. അതിപുരാതനകാലം മുതല്‍ തന്നെ മനുഷ്യന്റെ ആരാധനാമൂര്‍ത്തിയാണ് സൗരയുഥനാഥനായ സൂര്യന്‍. ഇതിന് ഉദാഹരണമായി ഒറീസയിലെ കൊണാര്‍ക്കിലാകട്ടെ സൂര്യക്ഷേത്രം തന്നെയുണ്ട്‌.

  ഭൂമിയില്‍ നിന്ന് ഏകദേശം പതിനഞ്ച് കോടി കിലോമീറ്റര്‍ അകലെ ജ്വലിച്ചുനില്‍ക്കുന്ന സൂര്യന്‍ അഗ്നിയേക്കാള്‍ ചൂടുള്ളതാണ്. ഉപരിതത്തില്‍ 580 കെല്‍വിനും അകക്കാമ്പിന് 15.6 കോടി കെല്‍വിനുമാണ് ചൂട്. പതിനാല് ലക്ഷത്തോളം കിലോമീറ്റര്‍ വ്യാസമുള്ള സൂര്യനില്‍ ഓരോ സെക്കന്റിലും 70 കോടി ടണ്‍ ഹൈഡ്രജന്‍ 69.5 കോടി ടണ്‍ ഹീലിയമായി മാറുന്നു. ന്യൂക്ലിയര്‍ ഫ്യുഷനിലൂടെയാണ് സൗരോര്‍ജ്ജം ഉണ്ടാകുന്നത്. സെക്കന്റില്‍ ഏകദേശം 50 ലക്ഷം ടണ്‍ ഊര്‍ജ്ജം ഗാമാ കിരണങ്ങളായി പുറത്തേക്ക് വരുന്നു. 450 കോടി വര്‍ഷം പ്രായം കണക്കാക്കപ്പെട്ട സൂര്യന് ഇനി 500 കോടി വര്‍ഷം കൂടി ഇത്തരത്തില്‍ ജ്വലിച്ചു നില്‍ക്കാനാകുമത്രേ!

  ജലത്തില്‍ പ്രതിഫലിച്ചിരിക്കുമ്പോഴും നട്ടുച്ചനേരത്തും സൂര്യനെ നോക്കരുതെന്നാണ് വിശ്വാസം. ഇതിനെ ശാസ്ത്രവും പിന്തുണയ്ക്കുന്നു. സ്വക്ഷേത്രബലവാനായി ജ്വലിച്ചു നില്‍ക്കുന്ന സൂര്യഭഗവാനെ നഗ്നനേത്രങ്ങള്‍ കൊണ്ട് നോക്കുന്നത് ഹാനികരമാണ്. മധ്യാഹ്നത്തില്‍ മനുഷ്യനേത്രങ്ങള്‍ കൊണ്ട് സൂര്യനെ വീക്ഷിച്ചാല്‍ ഗുരുതരമായ കാഴ്ച്ചവൈകല്യത്തിന് അത് വഴിതെളിക്കും. ഇതിനെ തന്നെയാണ് ഭാരതീയര്‍ നേരത്തെ സൂര്യശാപമെന്ന് വിശേഷിപ്പിച്ചിരുന്നത്. ജലത്തില്‍ പ്രതിഫലിക്കുന്ന സൂര്യന്‍ വരുണഭഗവാനുമായി കൂടിച്ചേര്‍ന്ന് നില്‍ക്കുമ്പോള്‍ മനുഷ്യര്‍ക്ക്‌ ആ ദൃശ്യം നിഷിദ്ധമാണെന്ന് പ്രാചീനകാലം മുതല്‍ വിശ്വസിച്ചുപോരുന്നു. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.