മാതാപിതാക്കന്മാരെ ദിവസവും കാല്‍ തൊട്ടു വന്ദിക്കണമോ?

  മാതാപിതാക്കളെയും ഗുരുവിനെയും ദിനചര്യയുടെ ഭാഗമായി കാല്‍ തൊട്ടു വന്ദിക്കണമായിരുന്നു മുന്‍കാലങ്ങളില്‍.

  മാതാപിതാക്കള്‍ക്കോ ഗുരുവിനോ ഒരു വിടര്‍ന്ന ചിരിപോലും സമ്മാനിക്കാത്ത പുത്തന്‍ തലമുറയ്ക്ക് ഇതൊരു പഴഞ്ചന്‍ ഏര്‍പ്പാടായി തോന്നുന്നതില്‍ അത്ഭുതമില്ല. ഗുരുത്വം നഷ്ടപ്പെട്ട തലമുറകളെ വാര്‍ത്തെടുക്കുന്നതില്‍ തമ്മില്‍ മത്സരിക്കുന്ന പുതിയ കാലത്ത് ഇതില്‍ക്കൂടുതലോന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് നന്മ നഷ്ടപ്പെടാത്ത ചില ആചാര്യന്മാരും പറയുന്നത്.

  ബഹുമാനം പ്രകടിപ്പിക്കുന്ന നാല് ആചാരങ്ങളാണ് നിലവിലുള്ളത്. അതില്‍ ആദ്യത്തേത് "നമസ്തേ" എന്ന് പറയുകയാണ്. രണ്ടാമത്തേതാകട്ടെ മുതിര്‍ന്നവരെ കണ്ടാല്‍ "എഴുനേല്‍ക്കുകയാണ്". മുന്നാമത്തേത് "കാല്‍തൊട്ടു വന്ദിക്കലാണ്". അവസാനത്തേത് "സാഷ്ടാംഗ നമസ്ക്കാരവും" ആണ്.

  ദിവസവും കാലത്ത് മുതിര്‍ന്നവരുടെ കാല്‍ തൊട്ട് വന്ദിക്കുക വഴി നമുക്ക് വിശ്വാസപ്രമാണങ്ങളുടെ രീതിയനുസരിച്ച് ലഭ്യമാകുന്നത് അവരുടെ അനുഗ്രഹമാണ്. അതായത് അവര്‍ നമുക്ക് വേണ്ടി ചെയ്ത സേവനത്തെ അനുസ്മരിക്കലാണ് കാല്‍തൊട്ടു വന്ദിക്കലിലൂടെ നാം നിര്‍വ്വഹിക്കുന്നത്. പകരം അവരുടെ അനുഗ്രഹത്തെയും നാം അതിലൂടെ ലഭ്യമാക്കിക്കഴിഞ്ഞുവെന്നു സാരം.

  എന്നാല്‍ യോഗാഭ്യാസത്തെ മികച്ച ഒരു വ്യായാമമുറയായി കണ്ടുവരുന്ന ആധുനിക സങ്കല്‍പ്പങ്ങളിലെ പ്രധാനപ്പെട്ട ഒരു രീതിയാണ് കാല്‍തൊട്ടു വന്ദിക്കുക, സാഷ്ടാംഗ പ്രണാമം ചെയ്യുക എന്നിവ. അങ്ങനെ മികച്ച വ്യായാമരീതിയായും ഇതിനെ കാണുന്നതില്‍ തെറ്റില്ല.

  മാതാപിതാക്കളെ വന്ദിക്കുക വഴി കുടുംബത്തില്‍ ഏകതാബോധം വളരുമെന്ന് ആചാര്യന്മാര്‍ വിധിയെഴുതിയിട്ടുണ്ട്. സ്നേഹ ബന്ധവും ഊട്ടിയുറപ്പിക്കപ്പെടുന്നു. ഇതോടെ അത്തരത്തിലുള്ള ഭവനങ്ങളില്‍ നിന്നും "കലി" പുറത്തു പോകുമെന്നൊരു വിശ്വാസമുണ്ട്‌.

  പാദത്തിന് പ്രത്യേകമായൊരു മഹത്വമാണ് പുരാണം പോലും സങ്കല്‍പ്പിചിരിക്കുന്നത്. ഋഷീശ്വരന്മാര്‍ക്ക് പോലും ആശ്രയിക്കാനുണ്ടായിരുന്നത് ഭഗവല്‍ പാദങ്ങളാണ് എപ്പോഴും. മാത്രമല്ല, ഹൈന്ദവധര്‍മ്മത്തിലെ വര്‍ണ്ണ വ്യവസ്ഥ പരിശോദിച്ചാല്‍ സേവാകര്‍മ്മം ചെയ്തുവന്നിരുന്ന ശൂദ്രനാകട്ടെ ഭഗവാന്റെ പാദത്തില്‍ നിന്നുമാണ് പിറന്നിരിക്കുന്നത്.

അതുകൊണ്ടാണ് ഇങ്ങനെ പറഞ്ഞ്  "ഭാഗവതം" അവസാനിപ്പിക്കുന്നതും.

"പ്രണാമോ ദുഃഖശമനം
തം നമാമി ഹരിംപരം"  

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.