നക്ഷത്രദശാക്രമം


നക്ഷത്രദശാക്രമം

   ഇന്ന ഇന്ന നക്ഷത്രങ്ങള്‍ക്ക് ഇന്ന ഇന്ന ഗ്രഹങ്ങള്‍ ദശാനാഥന്മാരാണെന്ന് ആചാര്യന്മാര്‍ വിധിച്ചിട്ടുണ്ട്. അശ്വതി മുതല്‍ അനുക്രമമായി 9 നക്ഷത്രങ്ങള്‍ക്ക് കേതു, ശുക്രന്‍, ആദിത്യന്‍, ചന്ദ്രന്‍, ചൊവ്വ, രാഹു, വ്യാഴം, ശനി, ബുധന്‍ എന്നീ ഒന്‍പതു ഗ്രഹങ്ങള്‍ ദശാനാഥന്മാരാണ്. തുടര്‍ന്ന് മകം മുതല്‍ ഒന്‍പതു നക്ഷത്രങ്ങള്‍ക്കും മൂലം മുതല്‍ 9 നക്ഷത്രങ്ങള്‍ക്കും അനുക്രമമായി ഈ 9 ഗ്രഹങ്ങള്‍ തന്നെയാണ് ദശാനാഥന്മാര്‍. അതാതു നക്ഷത്രങ്ങള്‍ക്ക് നാഥന്മാരായ ഗ്രഹങ്ങളുടെ ദശാകാലം കൊണ്ടായിരിക്കും ജനിക്കുന്നവന്‍ ജനനം ആരംഭിക്കുന്നത്. ജനനാന്തരമുള്ള പുരുഷായുസ്സിനെ - 120 നെ ഗ്രഹാനുഗുണം വിഭജിച്ചിട്ടുണ്ട്. ഇക്കാര്യം സുഗമമായി താഴെ പറയും പ്രകാരം ഗ്രഹിച്ചുവെക്കുന്നത് എളുപ്പമായിരിക്കും.

നക്ഷത്രങ്ങള്‍                                  ദശാനാഥന്മാര്‍         ദശാസംവത്സരം


അശ്വതി, മകം, മൂലം                                    കേതു                               7

ഭരണി, പൂരം, പൂരാടം                                   ശുക്രന്‍                            20

കാര്‍ത്തിക, ഉത്രം, ഉത്രാടം                          ആദിത്യന്‍                         6

രോഹിണി, അത്തം, തിരുവോണം             ചന്ദ്രന്‍                             10

മകീര്യം, ചിത്ര, അവിട്ടം                                ചൊവ്വ                               7

തിരുവാതിര, ചോതി, ചതയം                      രാഹു                                18

പുണര്‍തം, വിശാഖം, പൂരോരുട്ടാതി            വ്യാഴം                               16

പൂയ്യം, അനിഴം, ഉത്രട്ടാതി                            ശനി                                 19

ആയില്യം തൃക്കേട്ട, രേവതി                         ബുധന്‍                             17

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.