പ്രത്യര, വിപത്ത്, വധങ്ങള്‍
ജന്മനക്ഷത്രത്തിന്റെ അഞ്ചാമത്തെ നക്ഷത്രം "പ്രത്യരഭം". മൂന്നാമത്തെ നക്ഷത്രം "വിപത്ത്." ഏഴാമത്തെ നക്ഷത്രം "വധം". അതിനാല്‍ ജന്മനക്ഷത്രത്തില്‍ നിന്ന് അഞ്ചും മൂന്നും ഏഴും നക്ഷത്രങ്ങള്‍ ശുഭകര്‍മ്മങ്ങള്‍ക്ക് സ്വീകരിക്കരുത്.
ജന്മനാളിനെ ഒന്നാമത്തെ ജന്മനക്ഷത്രമെന്നും, അതിന്റെ പത്താം നാളിന് രണ്ടാമത്തെ ജന്മനക്ഷത്രമെന്നും രണ്ടാമത്തെ ജന്മനക്ഷത്രത്തിന്റെ പത്താം നാളിന് മൂന്നാമത്തെ ജന്മനക്ഷത്രമെന്നും പറയുന്നു. മറ്റൊരുവിധം പറഞ്ഞാല്‍ ജന്മനക്ഷത്രം മുതല്‍ പത്താമത്തെ നക്ഷത്രം വരെയുള്ള ഒമ്പത് നക്ഷത്രങ്ങള്‍ക്ക് ഫലാനുഭവസിദ്ധമായ നാമങ്ങളുണ്ട്. അവര്‍ക്കനുസരിച്ച് ശുഭാര്‍ത്ഥപ്രദമായ നക്ഷത്രങ്ങളെ സ്വീകരിക്കുകയും അശുഭാര്‍ത്ഥദ്യോതകമായ നക്ഷത്രങ്ങളെ ത്യജിക്കുകയും ചെയ്യണം. ആ അര്‍ത്ഥദ്യോതകമായ നാമങ്ങള്‍ ജനിച്ച നക്ഷത്രത്തില്‍നിന്ന് ജന്മം, സമ്പത്ത്, വിപത്ത്, ക്ഷേമം, പ്രത്യരം, സാധകം, വധം, മൈത്രം, പരമമൈത്രം, എന്നിങ്ങനെ ഒമ്പതാണ്. ഇതേവിധം രണ്ടാമത്തെ ജന്മനക്ഷത്രത്തില്‍ നിന്നും; മൂന്നാമത്തെ ജന്മനക്ഷത്രത്തില്‍ നിന്നും, കണക്കാക്കി ശുഭാര്‍ത്ഥദ്യോതകമായ നക്ഷത്രങ്ങള്‍ ശുഭകര്‍മ്മങ്ങള്‍ക്ക് അംഗീകരിക്കണം. വിശേഷാല്‍ മൂന്നാം നക്ഷത്രത്തിന്റെ 3, 5, 7 നക്ഷത്രങ്ങളുടെ പാപക്ഷേത്രാംശകങ്ങളായ പാദങ്ങള്‍ എല്ലാ മുഹൂര്‍ത്തങ്ങള്‍ക്കും വര്‍ജ്ജിക്കണം. രണ്ടാം നക്ഷത്രത്തിന്റെ മൂന്നാമത്തെ നക്ഷത്രത്തിന്റെ ആദ്യപാദവും, അഞ്ചാമത്തെ നക്ഷത്രത്തിലെ നാലാംപാദവും ഏഴാമത്തെ നക്ഷത്രത്തിലെ മൂന്നാം പാദവും മുഹൂര്‍ത്തങ്ങള്‍ക്ക് സ്വീകരിക്കാന്‍ പാടുള്ളതല്ല.
ആദ്യാത്തു ജന്മനക്ഷത്രാല്‍ ത്രിപഞ്ചസ്വരതാരകാന്‍
വിശേഷതോ വര്‍ജനീയസ്സര്‍വ്വേഷു ശുഭ കര്‍മ്മ സു
ജന്മര്‍ക്ഷാ ദശമം തതോപിദശമം ജന്മര്‍ഷ മിത്യുച്യതെ
ജന്മസമ്പല്‍ വിപല്‍ക്ഷേമ പ്രത്യരഃ സാധകൊ വധഃ
മൈത്രം പരമ മൈത്രം ച ജന്മാദീനി പുനഃ പുനഃ
തൃതീയ ജന്മഭാത്തേഷു പാപഭാഗാന്‍ വിവര്‍ജയേല്‍
ദ്വിതീയ ജന്മഭാത്തേഷു ക വേദാംശകംത്യജേല്‍
എന്നീ പ്രകാരം ശാസ്ത്രവിധിയുണ്ട്