താമര സൂര്യന്റെ ഭാര്യയാണോ

   നേരത്തെ പഴമക്കാര്‍ ഏറെ പറഞ്ഞുവന്നിരുന്നതാണ്  താമര സൂര്യന്റെ ഭാര്യയാണെന്ന ചൊല്ല്. ഇപ്പോഴും ചില സ്ഥലങ്ങളില്‍ ഇത് വിശ്വസനീയമായിതന്നെ തുടരുകയാണ്.

   ഇങ്ങനെ കരുതിപോരാന്‍ വ്യക്തമായ കാരണം തന്നെയുണ്ട്‌. സൂര്യന്‍ ഉദിക്കുമ്പോള്‍ വിടരുകയും അസ്തമിക്കുമ്പോള്‍ കൂമ്പുകയും ചെയ്യുന്നത് കണ്ടാല്‍ ആരാണ് അങ്ങനെ പറയാതിരിക്കുക.

   എന്നാല്‍ ചില പ്രത്യേക ഉത്തേജനങ്ങള്‍ക്ക് വിധേയമാകുമ്പോള്‍ താമരയിലെ കോശങ്ങള്‍ക്ക് മാറ്റങ്ങള്‍ സംഭവിക്കുന്നുവെന്നതാണ് വാസ്തവം. ഇത്തരം മാറ്റങ്ങള്‍ താമരയില്‍ മാത്രമല്ല മറ്റ് പല ചെടികളിലും ദൃശ്യമാണെങ്കിലും നാം അതൊന്നും ശ്രദ്ധിക്കുന്നില്ല. ഉദയത്തിനും അസ്തമയത്തിനും അനുസൃതമായി താമരയില്‍ ബാഹ്യമായി നടക്കുന്ന ഇത്തരം മാറ്റങ്ങളെ "നിദ്രാചലനം" എന്നാണ് ശാസ്ത്രം വിളിച്ചുവരുന്നത്.

  പ്രഭാതത്തില്‍ സൂര്യപ്രകാശം പതിക്കുമ്പോഴാണ് താമര വിടരുന്നത്. എന്നുവച്ചാല്‍ താമരയെ ഉത്തേജിപ്പിക്കുന്നത് സൂര്യപ്രകാശമാണെന്നര്‍ത്ഥം. ഇത്തരത്തില്‍ പ്രകാശം ഉത്തെജിപ്പിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന മാറ്റങ്ങള്‍ക്ക് "ഫോട്ടോനാസ്റ്റിക്ക്" മാറ്റങ്ങള്‍ എന്ന് പറയുന്നു. സൂര്യപ്രകാശം പ്രഭാതത്തില്‍ താമരപ്പൂമൊട്ടില്‍ പതിക്കുമ്പോള്‍ താമരപ്പൂവിതളിന്റെ അകത്തുള്ള കോശപാളികള്‍ വികസിക്കുന്നു. ഇതിന്റെ ഫലമായി പൂവിതളിന്റെ വക്രത വര്‍ദ്ധിക്കുകയും പൂവ് വിരിയുകയുമാണ് ചെയ്യുന്നത്.

   സായാഹ്നമാകുമ്പോഴേക്കും മുന്‍സൂചിപ്പിച്ച കോശപാളികള്‍ എതിര്‍ദിശയിലാണ് വികസിക്കുന്നത്. കാരണം ഈ വികാസത്തില്‍ ചുറ്റുമുള്ള കോശങ്ങളില്‍ നിന്നും ജലം ആഗിരണം ചെയ്യുന്നു. തത്ഫലമായി വക്രത കൂടുന്നുണ്ടെങ്കിലും പൂവ് കൂമ്പുകയാണ് ചെയ്യുന്നത്.  

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.