തൃക്കേട്ട നക്ഷത്ര ദോഷം എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
മൂലം നക്ഷത്രദോഷം
മൂലം നക്ഷത്രത്തിന്റെ ആദ്യപാദത്തില്‍ ജനിച്ചാല്‍ അച്ഛനും ദോഷമാകുന്നു
മൂലം നക്ഷത്രത്തിന്റെ രണ്ടാം പാദത്തില്‍ ജനിച്ചാല്‍ അമ്മയ്ക്കും ദോഷമാകുന്നു.
മൂലം നക്ഷത്രത്തിന്റെ മൂന്നാം പാദത്തില്‍ ജനിച്ചാല്‍ സമ്പത്തിനും ദോഷമാകുന്നു.
മൂലം നക്ഷത്രത്തിന്റെ നാലാം പാദത്തില്‍ ജനിച്ചാല്‍ സര്‍വ്വസുഖവു ഉണ്ടാകും.
മൂലം നക്ഷത്രത്തെ 15 ആയി ഭാഗിച്ചാല്‍ 4 നാഴിക വീതമുള്ള 15 ഭാഗങ്ങള്‍ കിട്ടും.
അതില്‍ ആദ്യത്തെ ഭാഗമായ നാല് നാഴിക ജനിച്ചാല്‍ അച്ഛനും ദോഷമാകുന്നു.
രണ്ടാമത്തെ ഭാഗത്തില്‍ ജനിച്ചാല്‍ പിതൃസഹോദരനും ദോഷമാകുന്നു.
മൂന്നാമത്തെ ഭാഗത്തില്‍ ജനിച്ചാല്‍ സഹോദരീഭര്‍ത്താവിനും ദോഷമാകുന്നു.
നാലാമത്തെ ഭാഗത്തില്‍ ജനിച്ചാല്‍ അച്ഛന്റെ അച്ഛനും ദോഷമാകുന്നു.
അഞ്ചാമത്തെ ഭാഗത്തില്‍ ജനിച്ചാല്‍ അമ്മയ്ക്കും ദോഷമാകുന്നു.
ആറാമത്തെ ഭാഗത്തില്‍ ജനിച്ചാല്‍ മാതൃസഹോദരിക്കും ദോഷമാകുന്നു.
ഏഴാമത്തെ ഭാഗത്തില്‍ ജനിച്ചാല്‍ അമ്മാവനും ദോഷമാകുന്നു.
എട്ടാമത്തെ ഭാഗത്തില്‍ ജനിച്ചാല്‍ പിതൃവ്യഭാര്യക്കും ദോഷമാകുന്നു.
ഒന്‍പതാമത്തെ ഭാഗത്തില്‍ ജനിച്ചാല്‍ എല്ലാപേര്‍ക്കും ദോഷമാകുന്നു.
പത്താമത്തെ ഭാഗത്തില്‍ ജനിച്ചാല്‍ നാല്‍ക്കാലികള്‍ക്കും ദോഷമാകുന്നു.
പതിനൊന്നാമത്തെ ഭാഗത്തില്‍ ജനിച്ചാല്‍ ഭൃത്യര്‍ക്കും ദോഷമാകുന്നു.
പന്ത്രണ്ടാമത്തെ ഭാഗത്തില്‍ ജനിച്ചാല്‍ ബാലനും ദോഷമാകുന്നു.
പതിമൂന്നാമത്തെ ഭാഗത്തില്‍ ജനിച്ചാല്‍ സഹോദരങ്ങള്‍ക്കും ദോഷമാകുന്നു.
പതിനാലാമത്തെ ഭാഗത്തില്‍ ജനിച്ചാല്‍ സഹോദരിമാര്‍ക്കും ദോഷമാകുന്നു.
പതിനഞ്ചാമത്തെ ഭാഗത്തില്‍ ജനിച്ചാല്‍ അമ്മയുടെ അച്ഛനും ദോഷമാകുന്നു.
ആയില്യം നക്ഷത്ര ദോഷം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക