ഈറനുടുത്താല്‍ അത് വയറിനെ ദോഷകരമായി ബാധിക്കുമെന്ന് ചില നേരമെങ്കിലും പലരും നമ്മെ ഓര്‍മ്മിപ്പിച്ചിട്ടുള്ളതുമാണ്.
എന്നാല്‍ കുളിച്ച് ഈറനുടുത്തുകൊണ്ട് ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ സമ്പൂര്‍ണ്ണ പരിശുദ്ധി മാത്രമാണ് അതിലൂടെ സങ്കല്‍പ്പിക്കുന്നതെന്നാണ് കരുതി വന്നിരുന്നത്.
കേരളത്തിലെ പല ക്ഷേത്രങ്ങളിലും കുളത്തിലോ പുഴയിലോ കുളിച്ചുകയറി ഈറനുടുത്തുകൊണ്ട് ഭക്തര്‍ ഇന്നും ക്ഷേത്രദര്‍ശനം നടത്തുന്നതും പ്രദക്ഷിണം ചെയ്യുന്നതും ഒരു പ്രഭാതക്കാഴ്ചയാണ്.
എന്നാല്‍ ഇത്തരത്തില്‍ ചെയ്യുന്നതുകൊണ്ട് വയറിന് ദോഷം ചെയ്യുമെന്നൊരു വിശ്വാസവും നിലവിലുണ്ട്. പക്ഷേ ഈറനുടുക്കുന്നതുകൊണ്ട് വയറിന് ദോഷത്തിനു പകരം ഗുണമാണ് സംഭവിക്കുന്നത്. മനുഷ്യന്‍ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നും കുടിക്കുന്ന വെള്ളത്തില്‍ നിന്നുമൊക്കെ ധാരാളം വിഷവസ്തുക്കള്‍ വയറ്റില്‍ അടിഞ്ഞുകൂടാനുള്ള സാധ്യത നമ്മുടെ പൂര്‍വ്വികര്‍ക്ക് നേരത്തെ തന്നെ അറിയാമായിരുന്നു. ഇത്തരത്തില്‍ വിഷവസ്തുക്കള്‍ അടിഞ്ഞുകൂടുമ്പോള്‍ ശരിയായ രീതിയില്‍ ദഹനം നടക്കാനുള്ള സാധ്യത വളരെ കുറവാണ്. ഇങ്ങനെ ദഹനം നടക്കാതെ വന്നാല്‍ വിസര്‍ജ്ജനവും പ്രയാസമായിത്തീരും. വിസര്‍ജ്ജനം നടന്നില്ലെങ്കില്‍ വയറ്റിനുള്ളില്‍ സ്വാഭാവികമായും ഉഷ്ണം അനുഭവപ്പെടും. ഇതു രോഗങ്ങള്‍ക്കിടവരുത്തിയിള്ളതായി അനുഭവങ്ങള്‍ കാണിക്കുന്നു.
ആധുനികലോകം ഇപ്പോള്‍ ഒരു ചികിത്സാമാര്‍ഗ്ഗമായി നിര്‍ദ്ദേശിക്കുന്ന ഈറനുടുക്കല്‍ കാരണം വയറിനുള്ളിലെ ഉഷ്ണം ഒഴിവാക്കി ശരിയായ രീതിയില്‍ ദഹനം നടക്കുന്നു.
ക്ഷേത്രദര്‍ശനം ഈറനുടുത്തുകൊണ്ടുതന്നെയാവണമെന്ന നിര്‍ബന്ധം ചിലര്‍ എന്നും കാണിച്ചുപോരുന്നതിന്റെ പിന്നിലെ മഹാരഹസ്യം ഇതാണത്രേ!