ശിവാരുതം :- മുഹൂര്‍ത്തസമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ? എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
മൃത്യുയോഗം :- മുഹൂര്‍ത്തസമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ?
ഇത് വാരതാരയോഗമാണ്. ഞായറും മകവും, തിങ്കളും വിശാഖവും, ചൊവ്വയും തിരുവാതിരയും, ബുധനും മൂലവും, വ്യാഴവും ചതയവും, വെള്ളിയും രോഹിണിയും, ശനിയും ഉത്രാടവും, ഒത്തുവന്നാല്‍ മൃത്യുയോഗമാണ്. ഇങ്ങനെ വരുന്ന വാരതാര ദിനം കൊള്ളരുത്. മൂന്നേമുക്കാല്‍ നാഴിക വര്‍ജ്ജിച്ചാല്‍ മതിയെന്നുണ്ട്.
മൃത്യുയോഗ മഘാ ശൂര്‍പ്പ രൗദ്രമൂല പ്രചേതസഃ
രോഹണീ ചോത്തരക്ഷാഢയുക്താസൂര്യാദിവാസരാഃ
എന്ന് ശാസ്ത്രവിധി.