വിഷം (വിഷകാലം) :-മുഹൂര്‍ത്ത സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ? എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെകൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
കത്തൃദോഷങ്ങള്‍
കത്തൃദോഷങ്ങള്‍
മുഹൂര്‍ത്ത കര്‍ത്താവിന്റെ നക്ഷത്രവശാലും ജനനലഗ്നവശാലും മുഹൂര്‍ത്തംകൊണ്ട് സംഭവിക്കാനിടവരുന്ന ദോഷങ്ങള്‍ മുഹൂര്‍ത്തസമയത്തില്‍ നിന്ന് ഒഴിവാക്കേണ്ടതാണ്. ആ വക ദോഷങ്ങളേയാണ് "കത്തൃദോഷങ്ങള്‍" എന്ന് പറയുന്നത്. കത്തൃദോഷങ്ങളായി വരുന്നവ ഏതെല്ലാമെന്നാല്‍.
അഷ്ടാശീതിതിതമംശകം പരിഹരേല്‍,
പൂര്‍വ്വം ച ജന്മാംശതൊ,
ഭം ജന്മാഷ്ടമ, മേതദിന്ദുമസദ
േച്ഛ ശാം സ്തദംശാനപി ,
ആദ്യേപ്രത്യരഭേ വിപദ്യപീവധേ,
ത്യാജ്യാഖിലാംശോ സതാ
മന്ത്യേന്ത്യാദ്യ തൃതീയ ഭാഗമിതര
ത്രര്‍ക്ഷം ച ലഗ്നാഷ്ടമം.
ഇവകളാകുന്നു. മുഹൂര്‍ത്തകര്‍ത്താവിന്റെ ജന്മനക്ഷത്രപാദത്തിന്റെ പൂര്‍വ്വപാദം അതായത് 108 മത്തെ പാദം എന്നര്‍ത്ഥം. ജന്മനക്ഷത്രപാദത്തിന്റെ 88 മത്തെ പാദം, ജന്മാഷ്ടമരാശി; അതില്‍ വരുന്ന നക്ഷത്രപാദങ്ങള്‍, പാപന്മാരും ശുക്രനും നാഥന്മാരായി വരുന്ന നക്ഷത്രപാദങ്ങള്‍; ജന്മനക്ഷത്രവും പ്രത്യരവിപല്‍വധ നക്ഷത്രങ്ങളും; വിപല്‍നക്ഷത്രത്തിന്റെ ആദ്യാന്ത്യ തൃതീയ ഭാഗങ്ങളും മറ്റുള്ളവയില്‍ ആദ്യ തൃതീയ ചതുര്‍ത്ഥപാദങ്ങളും ലഗ്നാഷ്ടമവും, കത്തൃദോഷങ്ങളാണ്. ഇവ വര്‍ജ്ജിക്കണം.
ജന്മനക്ഷത്രദോഷം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
ജന്മനക്ഷത്രദോഷം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.